രാജസ്ഥാന്‍ റോയല്‍സിൽ സഞ്ജുവിന്‍റെ പിന്‍ഗാമിയാര്? സാധ്യതയില്‍ മുന്നില്‍ ആ 2 താരങ്ങള്‍

Spread the love

ജയ്പൂര്‍: ഐപിഎല്‍ അടുത്ത സീസണ് മുമ്പ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആരാകും സഞ്ജുവിന്‍റെ പിന്‍ഗാമിയെന്ന ചര്‍ച്ചകളും രാജസ്ഥാനില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. 2021 ജനുവരിയിലാണ് സ്റ്റീവ് സ്മിത്തിന്‍റെ പിന്‍ഗാമിയായി സഞ്ജു രാജസ്ഥാന്‍ റോയല്‍സ് നായകനാവുന്നത്. ആദ്യ സീസണില്‍ തിളങ്ങാനായില്ലെങ്കിലും 2022ല്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായി.

11 സീസണുകളിലായി രാജസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുകയും(155) ഏറ്റവും കൂടുതല്‍ റണ്‍സടിക്കുകയും(4219) ചെയ്ത സഞ്ജു രാജസ്ഥാനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍(67) നയിക്കുകയും ജയിക്കുകയും(33) ചെയ്ത നായകനുമാണ്. അതുകൊണ്ട് തന്നെ അടുത്ത സീസണ് മുമ്പ് സഞ്ജു ടീം വിട്ടാല്‍ പകരം ആരെന്ന ചോദ്യം അതുകൊണ്ട് തന്നെ രാജസ്ഥാന്‍ ക്യാംപില്‍ സജീവമാണ്.

പരാഗിന് ‘പണി’യാകുക എന്തൊക്കെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റപ്പോള്‍ പകരം നായകനായി രാജസ്ഥാന്‍ പരിഗണിച്ചത് റിയാന്‍ പരാഗിനെയാണ്. കഴിഞ്ഞ ആറ് സീസണുകളിലായി രാജസ്ഥാനുവേണ്ടി കളിക്കുന്ന പരാഗ് ടീമിന്‍റെ വിശ്വസത്നാണ്. 2019 മുതല്‍ രാജസ്ഥാന്‍ കുപ്പായത്തില്‍ കളിച്ചിട്ടും ഒരിക്കല്‍ പോലും സീസണില്‍ 200 റണ്‍സിലധികം നേടിയിട്ടില്ലാത്ത പരാഗ് പക്ഷെ 2024ലെ സീസണില്‍ ആദ്യമായി 573 റൺസ് സ്കോര്‍ ചെയ്ത് ഞെട്ടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍(393) ആ മികവ് ആവര്‍ത്തിക്കാൻ പരാഗിനായി. സ്ഥിരതയില്ലായ്മ തന്നെയാണ് പരാഗിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ വലിയ വെല്ലുവിളിയാകുക എന്നാണ് കരുതുന്നത്.

കഴിഞ്ഞ സീസണില്‍ സഞ്ജുവിന്‍റെ അഭാവത്തില്‍ രാജസ്ഥാനെ നയിച്ച പരാഗിന് ഒരു മത്സരത്തില്‍ മാത്രമാണ് ടീമിനെ ജയത്തിലെത്തിക്കാനായത്. ഈ സാഹചര്യത്തില്‍ ടീമിലെ മറ്റൊരു യുവതാരമായ യശസ്വി ജയ്സ്വാളിനെയാകും രാജസ്ഥാന്‍ ദീര്‍ഘകാല ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുക എന്നാണ് സൂചനകള്‍.

എന്തുകൊണ്ട് ജയ്സ്വാള്‍

മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ പ്രതിഭയുള്ള യശസ്വി ജയ്സ്വാള്‍ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. 2020ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ ജയ്സ്വാള്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും 400 ലേറെ റണ്‍സ് നേടി സ്ഥിരതയുടെ പര്യായമായി മാറുകയും ചെയ്തു. 2023ല്‍ 625 റണ്‍സടിച്ച ജയ്സ്വാള്‍ 2024ല്‍ 435ഉം 2025ല്‍ 559ഉം റണ്‍സ് സ്കോര്‍ ചെയ്തു. രാജസ്ഥാന്‍ കുപ്പായത്തില്‍ ഇതുവരെ 67 മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും അടക്കം 2166 റണ്‍സ് ജയ്സ്വാള്‍ നേടിക്കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി പരിഗണിക്കപ്പെടുന്ന ജയ്സ്വാളിനെ നായകനാക്കുന്നത് എന്തുകൊണ്ടും ടീമിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

മനോഭാവവും പരിചയക്കുറവും തടസമാകുമോ

ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നതില്‍ ആറ്റിറ്റ്യൂഡ് മാത്രമാണ് ജയ്സ്വാളിന് വെല്ലുവിളിയാകുക എന്നാണ് വിലയിരുത്തല്‍. ക്യാപ്റ്റന്‍ സ്ഥാനത്തിനുള്ള മോഹം ജയ്സ്വാള്‍ മറച്ചുവെച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവയ്ക്കു വേണ്ടി കളിക്കാന്‍ ജയ്സ്വാള്‍ നേരത്തെ തീരുമാനിച്ചച് ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്തതിനാലായിരുന്നു. പിന്നീട് മനസുമാറി മുംബൈക്ക് വേണ്ടി കളിക്കാന്‍ തയാറായെങ്കിലും സഹകളിക്കാരോടും ടീമിനോടുമുള്ള മനോഭാവം മാത്രമാകും ജയ്സ്വാളിന് മുന്നില്‍ വെല്ലുവിളിയാകു. ആഭ്യന്തര ക്രിക്കറ്റില്‍ പോലും ക്യാപ്റ്റനായിരുന്നിട്ടില്ലെന്നതും ജയ്സ്വാളിന് മുന്നിലെ വെല്ലുവിളിയാണ്. മറുവശത്ത് റിയാന്‍ പരാഗിനാകട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ ആസമിനെ നയിച്ച പരിയചസമ്പത്തുണ്ട്.

പരിഗണിക്കാവുന്ന മറ്റ് താരങ്ങള്‍

പരാഗും ജുറെലും കഴിഞ്ഞാല്‍ സഞ്ജുവിന്‍റെ പിന്‍ഗാമിയായി രാജസ്ഥാന്‍ പരിഗണിക്കാനിടയുള്ള താരങ്ങളില്‍ മുന്നിലുള്ളത് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലാണ്. ഇന്ത്യൻ ടെസ്റ്റ് ടീമില്‍ റിഷഭ് പന്തിന്‍റെ പിന്‍മുറക്കാരനാണെന്നതും വിക്കറ്റ് കീപ്പറാണെന്നതും ജുറെലിന് നേരിയ സാധ്യത നല്‍കുന്നു. ദീര്‍ഘകാലമായി ടീമിനൊപ്പമുള്ള ഷിമ്രോണ്‍ ഹെറ്റ്മെയറും കഴിഞ്ഞ സീസണില്‍ ടീമിലെത്തി നിതീഷ് റാണയും സന്ദീപ് ശര്‍മയുമെല്ലാം ആണ് സഞ്ജുവിന്‍റെ പകരക്കാരനായി പിന്നീട് പരിഗണിക്കാവുന്ന കളിക്കാര്‍. എന്നാല്‍ ഇവരെ പരിഗണിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം കഴിഞ്ഞു മാത്രമെ അടുത്ത മെഗാ താരലേമുള്ളൂവെന്നതിനാല്‍ റിയാന്‍ പരാഗിനോ-ജയ്സ്വാളിനോ ആണ് സാധ്യത കൂടുതല്‍.