പ്രതീക്ഷിക്കാതെ വന്ന അതിഥി; കറിവെക്കാനായി വെട്ടിയ വരാലിന്റെ വയറ്റില്‍ രണ്ടടി നീളമുള്ള മൂർഖൻ പാമ്പ്

Spread the love

ചാരുംമൂട്: കറിവെക്കാനായി വെട്ടിയ വരാലിന്റെ വയറ്റില്‍ നിന്ന് കിട്ടിയത് രണ്ടടി നീളമുള്ള മൂർഖൻ പാമ്പ്. സംഭവം നടന്നത് ചാരുംമൂട് പേരൂർകാരാഴ്മ നിലയ്ക്കല്‍ വടക്കതില്‍ സനോജിന്റെ വീട്ടിലാണ്.

video
play-sharp-fill

വീടിനടുത്തുള്ള കോതിച്ചിറ പാടത്തുനിന്നാണ് 900 ഗ്രാം തൂക്കമുള്ള വരാലിനെ ചൂണ്ടയില്‍ കിട്ടിയത്. സനോജിന്റെ ഭാര്യ ശാലിനി മീൻ വൃത്തിയാക്കുന്നതിനിടെ, വരാലിന്റെ വയറ്റിൽ നിന്ന് ഏകദേശം രണ്ടടി നീളമുള്ള ഒരു മൂർഖൻ പാമ്പ് പാത്രത്തിലേക്ക് വീണു. പാമ്പിന്റെ തൊലി അഴുകിത്തുടങ്ങിയ നിലയിലായിരുന്നു, കൂടാതെ തലയിൽ കാണപ്പെട്ട പ്രത്യേക അടയാളം മൂർഖൻ ആണെന്നും വ്യക്തമാക്കി. ഭയന്ന വീട്ടുകാർ മീനിനെയും പാമ്പിനെയും ഒടുവിൽ കുഴിച്ചുമൂടി.