
ഡബ്ലിൻ:കൊച്ചുകുട്ടിക്കുനേരെയുണ്ടായ വംശീയാക്രമണത്തിന്റെ നടുക്കത്തിലാണ് അയർലൻഡിലെ മലയാളി പ്രവാസികള്‍. വംശീയ അതിക്രമങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് കൊച്ചുകുട്ടിക്കുനേരെയും അതിക്രമമുണ്ടായിരിക്കുന്നത്.
അയർലൻഡിലെ വാട്ടർഫോർഡില് താമസിക്കുന്ന കോട്ടയം വെച്ചൂർ സ്വദേശി നവീൻ- അനുപ അച്യുതൻ ദന്പതികളുടെ മകളായ നിയയ്ക്കുനേരേയാണു കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ വംശീയ ആക്രമണമുണ്ടായത്.
തദ്ദേശീയരായ എട്ടുവയസുകാരി പെണ്‍കുട്ടിയും 12, 14 പ്രായമുള്ള നാല് ആണ്‍കുട്ടികളും സൈക്കിളില്‍ അതുവഴി വരികയും അവർ നിയയ്ക്കുനേരേ അതിവേഗം സൈക്കിളോടിച്ച് ഇടിച്ചുവീഴ്ത്തുമെന്ന മട്ടില്‍ ഭയപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ മുടി വലിക്കുകയും മുഖത്ത് ഇടിക്കുകയും കഴുത്തില്‍ പിടിച്ച് അമർത്തുകയും ചെയ്തു. ‘വൃത്തികെട്ട ഇന്ത്യക്കാരീ, തിരിച്ചുപോ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ ശരീരഭാഗങ്ങളില്‍ ഇപ്പോഴും വേദനയുണ്ടെന്നും ഉറക്കത്തില്‍ ഭയന്ന് ഞെട്ടിയുണർന്ന് ബാഡ് ബോയ്സ് വരുന്നെന്നു പറയുമെന്നും നവീൻ പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചശേഷവും അവർ അവിടെത്തന്നെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. തങ്ങളുടെ വീടിന്റെ വാതില്ക്കല് വരെ വരികയും ചെയ്തു.