
പാലപ്പവും മുട്ടയും ബീഫും ചിക്കനുമൊക്കെ നല്ല കോമ്പിനേഷനാണ്. എന്നൽ അരികൊക്കെ മൊരിഞ്ഞ മയമുള്ള അപ്പം മിക്കവർക്കും ശരിയാകാറില്ല, നല്ല മയമുള്ള അപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. കൂട്ടത്തിൽ കൊതിപ്പിക്കും രുചിയിൽ എഗ്ഗ് മോളിയും.
ചേരുവകൾ
•പച്ചരി – 1 1/2 കപ്പ്
•തേങ്ങ തിരുമ്മിയത് – 3/4 കപ്പ്
•ചോറ് – 1/2 കപ്പ്
•തേങ്ങ വെള്ളം – 2 ഗ്ലാസ്
•പഞ്ചസാര –2ടേബിള്‍ സ്പൂണ്‍
•ഉപ്പ് – പാകത്തിന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയാറാക്കുന്ന വിധം
പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതുര്‍ക്കാന്‍ വെക്കുക .
തേങ്ങാവെള്ളം ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഒരു ദിവസം പുളിക്കാൻ വെക്കുക
അരി കഴുകി തേങ്ങയും ചോറും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച്എടുക്കുക .
വെള്ളം അധികം ആകരുത് .
ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വയ്ക്കണം
പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അപ്പച്ചട്ടിയില്‍ പലപ്പമായി ഉണ്ടാക്കി എടുക്കുക .അപ്പച്ചട്ടി ചൂടാകുമ്പോള്ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തുകഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക .പാലപ്പം തയ്യാര്‍
എഗ്ഗ് മോളി
ചേരുവകൾ
•കോഴിമുട്ട -6
•സവാള -2
•ഇഞ്ചി ചതച്ചത് – 2 ടേബിൾസ്പൂൺ
•വെളുത്തുള്ളി ചതച്ചത് – 2 ടേബിൾസ്പൂൺ
•കാന്താരി മുളക് 8-9
•തക്കാളി – 1
•പട്ട 2 കഷണം
•ഗ്രാമ്പൂ 5
•ഏലക്ക 6
•വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
•തേങ്ങ പാല് 2 കപ്പ്
•കറിവേപ്പില 2 കതിര്‍പ്പ്
•ഉപ്പ് പാകത്തിന്
•മഞ്ഞള്‍ പൊടി – 1/2 ടീസ്പൂൺ
•മല്ലിപൊടി – 2ടേബിള്‍ സ്പൂണ്‍
•കുരുമുളകുപൊടി – 1ടീസ്പൂൺ
•പെരുംജീരകം പൊടി – 1ടീസ്പൂൺ
പാകം ചെയ്യുന്ന വിധം:
ഉണ്ണി ഉടഞ്ഞു പോകാതെ ഓരോന്നും ഇഡ്ഡലി കുക്കറിന്റെ മയം പുരട്ടിയ തട്ടില്‍ ഓരോ കുഴിയിലും ഓരോന്നായിഒഴിച്ച് 3 മിനിട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക. മുട്ട പാകമാകുമ്പോള്‍ തട്ട് പുറത്തെടുത്ത് വെക്കുക.ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടുമ്പോൾ പട്ട , ഗ്രാമ്പൂ, ഏലക്ക എന്നിവചേർക്കുക