
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. കാലാവസ്ഥയിലോ ഭക്ഷണക്രമത്തിലോ ചർമ്മസംരക്ഷണത്തിലോ മാറ്റം വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചിലരിൽ ഹോർമോൺ വ്യതിയാനങ്ങളും കഴുത്തിൽ കറുപ്പ് വരുന്നതിന് കാരണമാകുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ആദ്യം കണ്ടെത്തേണ്ടത് മൂലകാരണമാണ്.
അതിനായി ഒരു ഡോക്ടറെ കാണുക. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല എങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെയുണ്ടാക്കുന്ന പായ്ക്കുകൾ ഉപയോഗിച്ച് ഇത് ഭേദമാക്കാവുന്നതാണ്. ഇങ്ങനെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതും ഒറ്റത്തവണ ഉപയോഗിക്കുമ്പോൾ തന്നെ ഫലം നൽകുന്നതുമായ ഒരു പായ്ക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾതരിയില്ലാത്ത കാപ്പിപ്പൊടി – 2 സ്പൂൺമുട്ടയുടെ വെള്ള – 1
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാപ്പിപ്പൊടിയും മുട്ടയുടെ വെള്ളയും നന്നായി യോജിപ്പിച്ചെടുക്കുക. 15 മിനിട്ടിന് ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്. കണ്ണിന് ചുറ്റും പുരട്ടുകയാണെങ്കിൽ കറുപ്പ് മാറാനും സഹായിക്കും. ഒപ്പം മുഖം തിളങ്ങുന്നതിനും ഇത് സഹായിക്കും. ഒറ്റ തവണ ഉപയോഗിക്കുമ്പോൾ തന്നെ മാറ്റം കാണാൻ സാധിക്കുമെങ്കിലും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പായ്ക്ക് ഉപയോഗിച്ചാൽ നിറം വർദ്ധിപ്പിക്കാനും സഹായിക്കും.