നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാണക്കാരി സ്വദേശിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി ; ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് തടങ്കലിൽ വെക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്

Spread the love

കോട്ടയം : കാണക്കാരി സ്വദേശിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

കാണക്കാരി ചാത്തമല  കുഴിവേലിൽ വീട്ടിൽ രാഹുൽ രാജു (24) നെയാണ് കാപ്പാ നിയമം പ്രകാരം തടവിലാക്കിയത്.

ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐപിഎസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം [KAA(P)A] 2007, വകുപ്പ് 3(1) പ്രകാരം ജില്ലാ കളക്ടറാണ് ഇയാളെ കരുതൽ തടങ്കലിൽ വെക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറവലങ്ങാട് ഏറ്റുമാനൂർ സ്റ്റേഷനുകളിലായി അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.