
കുണ്ടന്നൂർ : തൃശ്ശൂർ കുണ്ടന്നൂരിൽ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം.ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലിയാണ് (48) ഷോക്കേറ്റ് മരിച്ചത്. എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്.
വീടിനോട് ചേർന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കാനായി പോയതായിരുന്നു ജൂലി, എന്നാൽ പറമ്പിലെ മോട്ടോർ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈൻ പൊട്ടിവീണിരുന്നു അതില്‍ നിന്നാണ് ഷോക്കേറ്റത്. ജൂലിക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ജൂലിയെ ഉടനെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group