play-sharp-fill
ലോ​കകേ​ര​ളാ​ സ​ഭ​ : പ്രതിപക്ഷ നേതാവ് രമേശ് ചെ​ന്നി​ത്ത​ല രാ​ജി​വ​ച്ചു

ലോ​കകേ​ര​ളാ​ സ​ഭ​ : പ്രതിപക്ഷ നേതാവ് രമേശ് ചെ​ന്നി​ത്ത​ല രാ​ജി​വ​ച്ചു

 

സ്വന്തംലേഖകൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി ക്ഷേ​​​മ​​​ത്തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല രാ​​​ജി​​​വ​​​ച്ചു. ആ​​​ന്തൂ​​​റി​​​ൽ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​ണു രാ​​​ജി. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു രാ​​​ജി​​​ക്ക​​​ത്തു കൈ​​​മാ​​​റി​​​യ​​​താ​​​യി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു. ന​​​ല്ല ഉ​​​ദ്ദേ​​​ശ്യത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ൽ ഇ​​​തു​​​വ​​​രെ ഒ​​​ന്നും ന​​​ട​​​ന്നി​​​ല്ലെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫി​​​ന്‍റെ എ​​​ല്ലാ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളും ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ൽ​​നി​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​മെ​​ന്നു പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് എം.​​​കെ. മു​​​നീ​​​ർ പ​​​റ​​​ഞ്ഞു. ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​ലാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​യും ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.