എ .സി റോഡിൽ അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലും സ്‌കൂട്ടറിൽ ഇടിച്ച് അപകടം;സ്കൂട്ടർ യാത്രികന് ഗുരുതരപരിക്ക്

Spread the love

ചങ്ങനാശ്ശേരി : എ.സി റോഡിൽ അമിത വേഗത്തിൽ എത്തിയ കാർ മറ്റൊരു കാറിലും സ്‌കൂട്ടറിൽ ഇടിച്ച് അപകടം. മനയ്ക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം ഇന്നലെ രാത്രി 9:30 യോടെയാണ് സംഭവം.

പെരുന്ന ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു കാറിലും സ്കൂട്ടറിലും ആലപ്പുഴ ഭാഗത്ത് നിന്നും അമിതവേഗത്തിൽ വന്ന എം.ജി ഹെക്ടർ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ നാട്ടുകാരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.