റെയില്‍പ്പാത നവീകരണം; ട്രെയിനുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം എക്സ്പ്രസുകള്‍ വൈകും
സ്വന്തംലേഖകൻ
തിരുവനന്തപുരം: കൊല്ലം – തിരുവനന്തപുരം
സെക്ഷനിൽ റെയിൽപാത നവീകരണജോലി നടക്കുന്നതിനാൽ ട്രെയിനുകൾക്കു താത്കാലിക നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തി.
ചെന്നൈ എഗ്മോറിൽനിന്നു ജൂണ്‍ 26, 28, 29, 30 ജൂലൈ ഒന്ന്, മൂന്ന്, അഞ്ച്, ആറ് തീയതികളിൽ പുറപ്പെടേണ്ട ട്രെയിൻ നന്പർ 16127 ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസ് തിരുവനന്തപുരത്തു താത്കാലികമായി സർവീസ് അവസാനിപ്പിക്കും. പകരം, തിരുവനന്തപുരത്തുനിന്ന് ഒരു പ്രത്യേക പാസഞ്ചർ ട്രെയിൻ ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസിന്റെ ട്രെയിൻ നന്പർ 16127 ഉപയോഗിച്ച് അതേ സ്റ്റോപ്പുകളോടെ തിരുവനന്തപുരത്തുനിന്നു ജൂണ്‍ 27, 29, 30, ജൂലൈ ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ് ദിവസങ്ങളിൽ ഗുരുവായൂരിലേക്കു സർവീസ് നടത്തും.
പുനക്രമീകരിച്ച ട്രെയിനുകൾ..
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചുവേളി – ലോക്മാന്യ തിലക് ടെർമിനസ് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ( നന്പർ, 22114 ) കൊച്ചുവേളിയിൽനിന്നു തിങ്കളാഴ്ചകളിലും ചൊവ്വാഴ്ചകളിലും രാത്രി 12.35ന് പുറപ്പെടുന്നതിനുപകരം ഒരു മണിക്കൂർ 20 മിനിറ്റ് വൈകി പുലർച്ചെ 1.55നായിരിക്കും പുറപ്പെടുക. ജൂണ്‍ 27, ജൂലൈ ഒന്ന്, നാല് ദിവസങ്ങളിലായിരിക്കും ഈ മാറ്റം.
തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ നന്പർ, 22653 തിരുവനന്തപുരത്തുനിന്നു തിങ്കളാഴ്ചകളിലും ചൊവ്വാഴ്ചകളിലും രാത്രി 12.30ന് പുറപ്പെടുന്നതിനുപകരം ഒരു മണിക്കൂർ 20 മിനിറ്റ് വൈകി പുലർച്ചെ 1.50നായിരിക്കും പുറപ്പെടുക. ജൂണ്‍ 29, ജൂലൈ ആറ് തീയതികളിലായിരിക്കും ഈ മാറ്റം.