ബദാം മികച്ചത്, എന്നാൽ, അമിതമായി കഴിച്ചാൽ അപകടം ഉറപ്പ്! ഈ കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്

Spread the love

മനോഹരമായ ചര്‍മത്തിനും ഇടതൂര്‍ന്ന മുടിക്കും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം വളരെ ബദാം വളരെ നല്ലതാണ്.

പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയായ ബദാം ദിവസേന കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യുത്തമമാണ്. രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തതിന് ശേഷം അതിരാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ഔൺസ് ബദാമിൽ 3.5 ഗ്രാം ഫൈബറും 6 ഗ്രാം പ്രോട്ടീനും 9 ഗ്രാം മോണോസാച്ചുറേറ്റഡ് കൊഴുപ്പുമുണ്ട്. കൂടാതെ, വൈറ്റമിൻ ഇ, മാംഗനീസ്, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

എന്നാൽ ഗുണകരമാണെന്ന് കരുതി ബദാം അമിതമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ബദാം അമിതമായി കഴിക്കുന്നത് ദഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍, ധാതുക്കളുടെ ആഗിരണം, ശരീരഭാരം കൂടുക, അലർജി എന്നിവ പോലുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായി ബദാം കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ദഹനപ്രശ്നങ്ങള്‍
ഒരു ഔണ്‍സില്‍ ഏകദേശം 3-4 ഗ്രാം നാരുകള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് മിതമായ അളവില്‍ കഴിക്കുമ്ബോള്‍ ഗുണം ചെയ്യും. എന്നാല്‍ അവയില്‍ കൂടുതല്‍ കഴിക്കുന്നത് വയറു വീർക്കല്‍, ഗ്യാസ്, വയറുവേദന, മലബന്ധം അല്ലെങ്കില്‍ വയറിളക്കം പോലുള്ള ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും.

2. ധാതുക്കളുടെ ആഗിരണം തകരാറിലാകുന്നു
ബദാമില്‍ ഗണ്യമായ അളവില്‍ ഫൈറ്റിക് ആസിഡും ഭക്ഷണ നാരുകളും അടങ്ങിയിട്ടുണ്ട്. മിതമായ അളവില്‍ കഴിച്ചാല്‍ ഗുണം ചെയ്യുമെങ്കിലും, കൂടുതല്‍ കഴിക്കുന്നത് കുടലിലെ കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്ബ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ആഗിരണം കുറയ്ക്കുകയും അവയുടെ കുറവുകള്‍ക്ക് കാരണമാവുകയും ചെയ്യും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

3. ശരീരഭാരം വർധിപ്പിക്കുക
ഹൃദയത്തിന് ആരോഗ്യകരമാകുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ബദാമില്‍ ധാരാളമുണ്ടെങ്കിലും, അവയുടെ കലോറി പലപ്പോഴും കുറച്ചുകാണാറുണ്ട്: ഒരു ഔണ്‍സിന് ഏകദേശം 160 കലോറിയും (23 ബദാം) 14 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ദിവസേന ഒന്നിലധികം ഔണ്‍സ് കഴിക്കുന്നത് അറിയാതെ തന്നെ നൂറുകണക്കിന് അധിക കലോറികള്‍ക്ക് കാരണമാകും.

മിതത്വം പ്രധാനമാണ്
ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും, ബദാം അമിതമായി കഴിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. പ്രതിദിനം 10-15 ബദാം കഴിക്കാം. കഴിക്കുന്നതിനുമുമ്ബ് ബദാം കുതിർക്കുക അല്ലെങ്കില്‍ തൊലി കളയുക.