
കെഎസ്ആർടിസിയുടെ ആകെ നഷ്ടത്തിൽ നിന്ന് 10 കോടി രൂപ കുറയ്ക്കാനായതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കഴിഞ്ഞ ജൂലൈ മാസത്തിൽ 60.12 കോടിയായിരുന്നു നഷ്ടമെങ്കിൽ ഈ വർഷം അത് 50.2 കോടിയായി ചുരുങ്ങി ബാങ്ക് കൺസോർഷ്യത്തിന് ദിവസം 1.19 കൂടി നൽകണം. 80. 40 കോടി രൂപ പ്രതിദിന കളക്ഷൻ കിട്ടിയാൽ കെഎസ്ആർടിസി ലാഭത്തിലാകും എന്നും മന്ത്രി പറഞ്ഞു.
പുതുതായി 143 ബസ്സുകൾ ജൂലൈ 21ന് നിരത്തിലിറങ്ങും മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ഗ്രാമീണ സർവീസിനുള്ള കുട്ടി ബസ്സുകൾ മുതൽ മികച്ച പ്രീമിയം ബസ്സുകൾ വരെ ഇതിലുണ്ട്. 108 കോടി രൂപ കൂടി ബസ് വാങ്ങുന്നതിനായി ധനംവകുപ്പ് അനുവദിച്ചിട്ടുണ്ട്.
കെഎസ്ആർടിസി 22ന് കനകക്കുന്നിൽ വാഹന എസ്പ്പോ സംഘടിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group