
തിരുവനന്തപുരം: തിരുവനന്തപുരത്ത് പേഴ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് 11കാരന്റെ കൈ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു.
2014 -ൽ ആയിരുന്നു സംഭവം കുളിക്കടവിൽ വച്ച് കുട്ടി ബന്ധു വായ സ്ത്രീയുടെ പേഴ്സ് മോഷ്ടിച്ചെന്നായിരുന്നു പ്രതി ആരോപിച്ചത്, തുടർന്ന് കുട്ടിയുടെ ഇരുകൈകളും കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിയായിരുന്നു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സത്യം പറയാൻ പ്രതി അനുവദിച്ചില്ല. കുട്ടിയെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതോടെ ഡോക്ടറോട് മണ്ണെണ്ണ ചെറിഞ്ഞു പൊള്ളൽ ഏറ്റതാണ് എന്നാണ് കുടുംബം പറഞ്ഞിരുന്നത്. പ്രതി അതിസമ്പന്നൻ ആയതിനാലും കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതിനാലും ഭയന്ന് വിവരം പുറത്തു പറയാതിരുന്നതാണ്.
നാലുമാസത്തിനു ശേഷമാണ് കുട്ടി ആശുപത്രിയിലെ അടുത്ത ബെഡിൽ കിടന്നയാളോട് വിവരം പറയുന്നത്. ഇവരാണ് ചൈൽഡ് ലൈനിൽ വിളിച്ചു കാര്യങ്ങൾ പുറത്തു പറയുന്നതും. തുടർന്ന് ഇപ്പോൾ തിരുവനന്തപുരം അഡിഷണൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group