കേരളത്തിലെ റേഷന്‍ വിതരണ രീതി അടിമുടി മാറുന്നു; ഇ-പോസ് മെഷീനുകളെ ഇലക്‌ട്രോണിക് തൂക്കയന്ത്രങ്ങളുമായി ബന്ധിപ്പിക്കാൻ പദ്ധതി; ലക്ഷ്യം ഗുണഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുക

Spread the love

തിരുവനന്തപുരം: കേരളത്തിലെ റേഷന്‍ വിതരണ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു.

2018 മുതല്‍ 14,000-ത്തിലധികം റേഷന്‍ കടകളില്‍ ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പോസ്) മെഷീനുകള്‍ വഴി വിതരണം മെച്ചപ്പെടുത്തി. ഇപ്പോള്‍, ഇ-പോസ് മെഷീനുകളെ ഇലക്‌ട്രോണിക് തൂക്കയന്ത്രങ്ങളുമായി (ഇ-ബാലന്‍സ്) ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അളവും തൂക്കവും കൃത്യമാക്കി, ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി ഗുണഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റില്‍ ഇലക്‌ട്രോണിക് തൂക്കയന്ത്രങ്ങള്‍ വാങ്ങാന്‍ ഇ-ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. തൂക്കയന്ത്രങ്ങളുടെ വിതരണം, ഇന്‍സ്റ്റലേഷന്‍, ഇ-പോസ് ഇന്റഗ്രേഷന്‍, വാറന്റി, എഎംസി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ടെണ്ടര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാ റേഷന്‍ കടകളിലും ഇ-പോസും ഇലക്‌ട്രോണിക് തൂക്കയന്ത്രവും ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കും.