പാലിയേക്കര ടോള്‍ പ്ളാസയില്‍ ടോള്‍ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി.

Spread the love

തൃശൂർ: പാലിയേക്കര ടോള്‍ പ്ളാസയില്‍ ടോള്‍ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്.

ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഷാജി കോടകണ്ടത്ത് എന്നയാള്‍ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

അടിപ്പാതകളുടെയും സർവീസ് റോഡുകളുടെയും നിർമാണം പൂർത്തിയാക്കാതെയാണ് ടോള്‍ പിരിക്കുന്നതെന്നും മേഖലയില്‍ വലിയ ഗതാഗതക്കുരുക്കാണ് നേരിടുന്നതെന്നുമാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ ടോള്‍ പിരിവ് തടയണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നാഴ്‌ചത്തെ സമയം വേണമെന്നാണ് ദേശീയ

പാത അതോറിറ്റി കോടതിയെ അറിയിച്ചത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്