
മഴയും വെയിലും മാറി മാറി വരുന്നതിനാൽ, ഇപ്പോൾ കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ നല്ല കഫക്കെട്ട് കണ്ടുവരുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് കഫക്കെട്ടുവരികയും ഇത് മൂലം ചുമയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും നല്ലരീതിയില്‍ ഇന്ന് കണ്ടുവരുന്നുണ്ട്. കുട്ടികളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ കൂടുന്നത് ഉറക്കമില്ലാതാക്കുന്നതിനും വാശികൂട്ടുന്നതിനും വരെ കാരണമാകുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് മാറ്റിയെടുക്കുവാന്‍ ഇക്കാര്യങ്ങൾ ഒന്നു ചെയ്തു നോക്കൂ
1. ധാരാളം വെള്ളം കുടിക്കുക
കഫം നേര്‍പ്പിച്ച് കളയാന്‍ ഇത് സഹായിക്കുന്നു.
2. ആവി പിടിക്കുക
ചൂടുള്ള വെള്ളത്തില്‍ നിന്നുള്ള ആവി ശ്വസിക്കുന്നത് കഫം അയവുള്ളതാക്കാന്‍ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
3. ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍ കൊള്ളുക
തൊണ്ടവേദന കുറയ്ക്കാനും കഫക്കെട്ട് മാറ്റാനും ഇത് സഹായിക്കും.
4. ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക
ഇത് മുറിയിലെ വായുവില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും കഫക്കെട്ട് കുറയ്ക്കുകയും ചെയ്യും.
5. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക
പാല്‍, തൈര് തുടങ്ങിയ പാലുത്പന്നങ്ങള്‍ കഫക്കെട്ട് കൂട്ടാന്‍ സാധ്യതയുണ്ട്.
6. പുകവലി ഒഴിവാക്കുക
പുകവലി കഫക്കെട്ടിനെ കൂടുതല്‍ വഷളാക്കും.
7. ഡോക്ടറെ കാണുക
കഫക്കെട്ട് രൂക്ഷമാണെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.