
കോട്ടയം : വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ 3 പേർ അറസ്റ്റിൽ.ചന്തക്കടവ് ഭാഗത്ത് പാറശ്ശേരി ജിനോ ജോസഫ് (24), കോടിമതഭാഗം സച്ചിൻ സാജൻ (23)മണർകാട് രാഹുൽ ഷൈജു എന്നിവരാണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
പ്രതികളിൽ ഒരാളുടെ സഹോദരന്റെ വർക്ക് ഷോപ്പിൽ ജോലി ചെയ്തിരുന്ന യുവാവ് അവിടെ നിന്ന് മാറിയത്തിലുള്ള വിരോധമാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
പരാതിക്കാരന്റെ വീടിന് മുന്നിലെ വഴിയിൽ വച്ച് ദേഹോപദ്രവം ഏൽപിക്കുകയും അസഭ്യം വിളിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പ്രതികാരനെയും സഹോദരനെയും ആയുധം കൊണ്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ആഗസ്റ്റ് 3ന് ആണ് സംഭവം.കോട്ടയം വെസ്റ്റ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group