സ്ലീപ്പര്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാതെയും യാത്ര ചെയ്യാം; കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലും സൗകര്യം

Spread the love

പാലക്കാട്: തിരക്കുള്ള റൂട്ടുകളില്‍ ട്രെയിൻ യാത്ര നടത്തുമ്പോള്‍ ഒരാഴ്ച മുൻപെങ്കിലും റിസർവ് ചെയ്തില്ലെങ്കില്‍ ടിക്കറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്.

ഭാഗ്യമുണ്ടെങ്കില്‍ ലഭിക്കുമെന്ന അവസ്ഥയാണ് തത്കാല്‍ ടിക്കറ്റുകള്‍ക്ക്. എന്നാല്‍ ടിക്കറ്റ് റിസർവ് ചെയ്യാതെ സ്ലീപ്പർ കോച്ചുകളില്‍ യാത്ര ചെയ്യാൻ സാധിക്കുമെന്നത് നമ്മളില്‍ എത്ര പേർക്ക് അറിയാം. അങ്ങനെ യാത്ര ചെയ്യാൻ സാധിക്കുന്ന കോച്ചുകളെയാണ് ഡി റിസർവ്ഡ് കോച്ചുകള്‍ എന്നറിയപ്പെടുന്നത്.

എക്സ്പ്രസ് ട്രെയിനുകളിലാണ് ഈ സംവിധാനം നിലനില്‍ക്കുന്നത്. ചില പ്രത്യേക സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് റിസർവ്ഡ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് സ്ലീപ്പർ കോച്ചുകളില്‍ യാത്ര ചെയ്യാൻ സാധിക്കുക. ഈ ട്രെയിനുകളിലേക്ക് ഡി റിസർവ്ഡ് ടിക്കറ്റുകള്‍ യാത്രക്കാർക്ക് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ചോദിച്ചുവാങ്ങാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീസണ്‍ ടിക്കറ്റ് കൈവശമുള്ളവർക്കും ഇത്തരം കോച്ചുകളില്‍ യാത്ര ചെയ്യാൻ റെയില്‍വെ അനുവദിക്കുന്നുണ്ട്. ദക്ഷിണ റെയില്‍വെയില്‍ ഡി റിസർവ്ഡ് കോച്ചുകള്‍ ലഭ്യമായ ട്രെയിനുകള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

16528 കണ്ണൂർ യശ്വന്തപൂർ എക്സ്പ്രസ്
കണ്ണൂർ മുതല്‍ കോഴിക്കോട് വരെ എസ് 7, എസ് 8 എന്നീ കോച്ചുകള്‍

22639 ചെന്നൈ സെൻട്രല്‍ ആലപ്പുഴ സൂപ്പർഫാസ്റ്റ് :
തൃശൂർ മുതല്‍ ആലപ്പുഴ വരെ എസ് 10 കോച്ച്‌.

16751 ചെന്നൈ എഗ്മോർ രാമേശ്വരം എക്സ്പ്രസ്
മാനമധുരൈ ജംഗ്ഷൻ മുതല്‍ രാമേശ്വരം വരെ എസ് 11, എസ് 12 കോച്ച്‌.

16752 രാമേശ്വരം ചെന്നൈ എഗ്മോർ എക്സ്പ്രസ്
രാമേശ്വരം മുതല്‍ കാരക്കുടി ജംഗ്ഷൻ വരെ എസ് 11, എസ് 12 എന്നീ കോച്ചുകള്‍

16159 ചെന്നൈ എഗ്മോർ മംഗളൂരു സെൻട്രല്‍ എക്സ്പ്രസ്
കോയമ്ബത്തൂർ ജംഗ്ഷൻ മുതല്‍ മംഗളൂരു സെൻട്രല്‍ വരെ എസ് 10, എസ് 11 കോച്ചുകള്‍.

16160 മംഗളൂരു സെൻട്രല്‍ ചെന്നൈ എഗ്മോർ എക്സ്പ്രസ്
മംഗളൂരു സെൻട്രല്‍ മുതല്‍ തിരുച്ചിറപ്പള്ളി ജംഗ്ഷൻ വരെ എസ് 8, മംഗളൂരു സെൻട്രല്‍ മുതല്‍ കരൂർ വരെ എസ് 9, എസ് 10, എസ് 11 എന്നീ കോച്ചുകള്‍

16203 ചെന്നൈ സെൻട്രല്‍ തിരുപ്പതി എക്സ്പ്രസ്
ചെന്നൈ സെൻട്രല്‍ മുതല്‍ തിരുപ്പതി വരെ എസ് 8, എസ് 9, എസ് 10

16512 കണ്ണൂർ ബെംഗളൂരു എക്സ്പ്രസ്
കണ്ണൂർ മുതല്‍ മംഗളൂരു സെൻട്രല്‍ വരെ എസ് 5, എസ് 6, എസ് 7

16729 മധുര പുനലൂർ എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രല്‍ മുതല്‍ പുനലൂർ വരെ എസ് 6, എസ് 7

16730 പുനലൂർ മധുര എക്സ്പ്രസ്
പുനലൂർ മുതല്‍ തിരുവനന്തപുരം സെൻട്രല്‍ വരെ എസ് 6, എസ് 7

16527 യശ്വന്ത്പുർ കണ്ണൂർ എക്സ്പ്രസ്
കോഴിക്കോട് മുതല്‍ കണ്ണൂർ വരെ എസ് 7, എസ് 8

13352 ആലപ്പുഴ ധൻബാദ് എക്സ്പ്രസ്
ആലപ്പുഴ മുതല്‍ കോയമ്ബത്തൂർ ജംഗ്ഷൻ വരെ എസ് 5, എസ് 6.

16382 കന്യാകുമാരി പുനെ എക്സ്പ്രസ്
കന്യാകുമാരി മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 5, കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 6 എന്നീ കോച്ചുകള്‍

12624 തിരുവനന്തപുരം സെൻട്രല്‍ ചെന്നൈ സെൻട്രല്‍ സൂപ്പർ ഫാസ്റ്റ്
തിരുവനന്തപുരം സെൻട്രല്‍ മുതല്‍ എറണാകുളം ടൗണ്‍ വരെ. എസ് 7 കോച്ച്‌

16629 തിരുവനന്തപുരം സെൻട്രല്‍ മംഗളൂരു സെൻട്രല്‍ എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രല്‍ മുതല്‍ കോട്ടയം വരെ എസ് 8, കണ്ണൂർ മുതല്‍ മംഗളൂരു സെൻട്രല്‍ വരെ എസ് 9 എന്നീ കോച്ചുകള്‍

16347 തിരുവനന്തപുരം സെൻട്രല്‍ മംഗളൂരു സെൻട്രല്‍ എക്സ്പ്രസ്
കോഴിക്കോട് മുതല്‍ മംഗളൂരു സെൻട്രല്‍ വരെ എസ് 8 കോച്ച്‌.

22640 ആലപ്പുഴ ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ്
ആലപ്പുഴ മുതല്‍ പാലക്കാട് ജംഗ്ഷൻ വരെ എസ് 7 കോച്ച്‌.

12601 ചെന്നൈ സെൻട്രല്‍ മംഗളൂരു സെൻട്രല്‍ സൂപ്പർഫാസ്റ്റ്
കോഴിക്കോട് മുതല്‍ മംഗളൂരു സെൻട്രല്‍ വരെ എസ് 8, എസ് 9 കോച്ചുകള്‍

12602 മംഗളൂരു സെൻട്രല്‍ ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
മംഗളൂരു സെൻട്രല്‍ മുതല്‍ കോഴിക്കോട് വരെ എസ് 8, എസ് 9 എന്നീ കോച്ചുകള്‍.

16630 മംഗളൂരു സെൻട്രല്‍ ട്രിവാൻഡ്രം സെൻട്രല്‍ എക്സ്പ്രസ്
കോട്ടയം മുതല്‍ തിരുവനന്തപുരം സെൻട്രല്‍ വരെ എസ് 6 കോച്ച്‌.

16348 മംഗളൂരു സെൻട്രല്‍ ട്രിവാൻഡ്രം സെൻട്രല്‍ എക്സ്പ്രസ്
മംഗളൂരു സെൻട്രല്‍ മുതല്‍ കോഴിക്കോട് വരെ എസ് 8 കോച്ച്‌

22638 മംഗളൂരു സെൻട്രല്‍ ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ്
ഈ റോഡ് മുതല്‍ ചെന്നൈ സെൻട്രല്‍ വരെ എസ് 9 കോച്ച്‌.

20635 ചെന്നൈ എഗ്മോർ കൊല്ലം സൂപ്പർഫാസ്റ്റ്
തിരുനെല്‍വേലി ജംഗ്ഷൻ മുതല്‍ കൊല്ലം ജംഗ്ഷൻ വരെ എസ് 10, എസ് 11 എന്നീ കോച്ചുകള്‍

20636 കൊല്ലം ചെന്നൈ എഗ്മോർ സൂപ്പർഫാസ്റ്റ്
കൊല്ലം ജംഗ്ഷൻ മുതല്‍ തിരുനെല്‍വേലി ജംഗ്ഷൻ വരെ എസ് 11 കോച്ച്‌.

22637 ചെന്നൈ സെൻട്രല്‍ മംഗളൂരു സെൻട്രല്‍ സൂപ്പർഫാസ്റ്റ്
ചെന്നൈ സെൻട്രല്‍ മുതല്‍ സേലം ജംഗ്ഷൻ വരെ എസ് 4 കോച്ച്‌.

16235 തൂത്തുക്കുടി മൈസൂരു എക്സ്പ്രസ്
തൂത്തുക്കുടി മുതല്‍ മധുര ജംഗ്ഷൻ വരെ എസ് 9, എസ് 10 കോച്ചുകള്‍.

16525 കന്യാകുമാരി ബെംഗളൂരു എക്സ്പ്രസ്
കന്യാകുമാരി മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 6, കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 7 കോച്ചുകള്‍.

17229 തിരുവനന്തപുരം സെൻട്രല്‍ സെക്കന്ദരാബാദ് എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രല്‍ മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 8 കോച്ച്‌

12689 ചെന്നൈ സെൻട്രല്‍ നാഗർകോവില്‍ ജംഗ്ഷൻ സൂപ്പർഫാസ്റ്റ്
തിരുനെല്‍വേലി ജംഗ്ഷൻ മുതല്‍ നാഗർകോവില്‍ ജംഗ്ഷൻ വരെ എസ് 10, എസ് 11.

16346 തിരുവനന്തപുരം സെൻട്രല്‍ മുംബൈ എല്‍ റ്റി റ്റി എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രല്‍ മുതല്‍ എറണാകുളം ജംഗ്ഷൻ വരെ എസ് 6

16127 ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്
തിരുനെല്‍വേലി ജംഗ്ഷൻ മുതല്‍ നാഗർകോവില്‍ ജംഗ്ഷൻ വരെ എസ്11.

16128 ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്
നാഗർകോവില്‍ ജംഗ്ഷൻ മുതല്‍ തിരുനെല്‍വേലി ജംഗ്ഷൻ വരെ എസ് 11