
പാലാ : മുണ്ടാങ്കലിലെ കാറിടിച്ച് രണ്ട് യുവതികള്‍ മരിച്ച സംഭവത്തില്‍ അപകടകാരണം അമിതവേഗമെന്ന് പൊലീസ്. ഇന്ന് രാവിലെ ഒൻപതരയോടെ അപകടമുണ്ടായത്, അമിതവേഗത്തിലെത്തിയ കാർ ഇരു സ്കൂട്ടറുകളെയും ഇടിച്ചുതെറിപ്പിച്ച് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ച് നിൽക്കുകയായിരുന്നു.
പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ (35), മേലുകാവ് നല്ലംകുഴിയില്‍ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. രണ്ട് സ്കൂട്ടറുകളിലായാണ് ഇവർ സഞ്ചരിച്ചത്. പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമെന്നും നിലവില്‍ ഐസിയു വിലാണ് കഴിയുന്നതെന്നും പോലീസ് പറഞ്ഞു.
വാഹനം ഓടിച്ച വിദ്യാർത്ഥിക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ജോമോളുടെ മകള്‍ അന്നമോളുടെ (12) നില അതീവ ഗുരുതരമാണ്. കുട്ടി ഇപ്പോള്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലായിലെ ഒരു സ്വകാര്യ ബിഎഡ് കോളജിലെ വിദ്യാർഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവർ രാമപുരം ഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാർ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്കു പോകുകയായിരുന്നു. ഇവരുടെ കൈവശം ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇനി ഇവരുടെ വൈദ്യപരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നും. കാറിന്റെ അമിത വേഗതയാണ് അപകടത്തിനു പിന്നിലെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
പാലാ സെന്റ് മേരീസ് സ്കൂളില്‍ ആറാംക്ലാസ് വിദ്യാർഥിയായ അന്നമോളെ സ്കൂളില്‍ വിടാൻ പോകുകയായിരുന്നു ജോമോള്‍. ധന്യ പാലായിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്ബോഴായിരുന്നു അപകടം. ധന്യയുടെ മക്കള്‍: ശ്രീനന്ദൻ, ശ്രീഹരി.
അപകടത്തിന്റെ നടുക്കം നാട്ടുകാർക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. വിദ്യാർത്ഥികള്‍ ഓടിച്ചുവന്ന കാർ അമിത വേഗതയിലായിരുന്നു, നല്ല മഴയും ഉണ്ടായിരിന്നു. പെട്ടെന്നാണ് ഇടി ശബ്ദം കേട്ടത്. ഓടിച്ചെന്നപ്പോള്‍ റോഡിന്റെ ഇടതു വശത്ത് അമ്മയും മകളും കിടക്കുന്നു. വലത്തുവശത്ത് മറ്റൊരു യുവതിയും കിടക്കുന്നതാണ് കണ്ടത്. മൂന്നുപേർക്കും ചെറിയ ജീവൻ ഉണ്ടായിരുന്നു അപ്പോള്‍. ഉടനെ തന്നെ അതുവഴിവന്ന മറ്റു വാഹനങ്ങളില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്കു കയറ്റിവിടുകയും ചെയ്തെന്ന് അപകടം നേരില്‍ കണ്ട ഒരാള്‍ പ്രതികരിച്ചു.