കുവൈത്തില്‍ പ്രഭാത നമസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Spread the love

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പ്രഭാത നമസ്കാരത്തിനിടെ കോഴിക്കോട് സ്വദേശി പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി മർഹൂം വില്ലിയത് കുട്ടിയാലിയുടെയും കടീകോയില്‍ ഐഷുവിന്‍റെയും മകൻ ഷബീർ ഷാലിമഹല്‍ (63) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ സാല്‍മിയ പള്ളിയില്‍ ഫജ്ർ ജമാഅത്ത് നമസ്കാരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് മരണം.ഇദ്ദേഹം കുവൈത്ത് കേരള ഇസ്‌ലാഹി സെന്‍റര്‍ ഹജ്ജ് ഉംറ സെക്രട്ടറി കൂടിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

ഭാര്യ: റലീസ ഭാനു, മക്കള്‍: നബീല്‍ അലി (യുകെ), റാബിയ ആയിഷ , റാനിയ നവാല്‍, മരുമകൻ: ഷഹീൻ ഷഫീക് (ഖത്തർ). തിക്കോടി പഞ്ചായത്ത് മീത്തലെ പള്ളിക്കല്‍ ആണ് ഖബറടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group