ചങ്ങനാശേരി നഗരസഭയിലെ രണ്ട് കൗൺസിലർമാരെ അയോഗ്യരാക്കിയത് ജനാധിപത്യത്തിൻ്റെ വിജയം : യു.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്

Spread the love

കോട്ടയം:ചങ്ങനാശ്ശേരി നഗരസഭയിലെ രണ്ട് കൗൺസിലർമാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്.

video
play-sharp-fill

ജനവിധി അട്ടിമറിക്കാൻ എക്കാലവും കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എമ്മിനുള്ള തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ

വിധി.ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്നവരെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജോമി ജോസഫ് നൽകിയ കൂറുമാറ്റ കേസിലാണ് ഉത്തരവ്. ഇതിനായി നേത്യത്വം നൽകിയ യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി അംഗങ്ങളെ അഭിനന്ദിക്കുന്നതായും ഫിൽസൺ മാത്യൂസ് അറിയിച്ചു.