play-sharp-fill
ആത്മ ഭാരവാഹികളെ തെരഞ്ഞെടുത്തു

ആത്മ ഭാരവാഹികളെ തെരഞ്ഞെടുത്തു

അജയ് തുണ്ടത്തിൽ

ടെലിവിഷൻ നടീനടന്മാരുടെ സംഘടനയായ ‘ആത്മ’യുടെ ഭാരവാഹികളായി കെ ബി ഗണേഷ്‌കുമാർ എം എൽ എ (പ്രസിഡന്റ്), ദിനേശ് പണിക്കർ (ജനറൽ സെക്രട്ടറി), ഷംസ് മണക്കാട് (ഖജാൻജി), പൂജപ്പുര രാധാകൃഷ്ണൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് ഇവർ ഭാരവാഹിത്വത്തിൽ എത്തുന്നത്. വൈസ് പ്രസിഡൻറുമാരായി മോഹൻ അയിരൂർ, കിഷോർ സത്യ എന്നിവരെയും എക്‌സി: കമ്മിറ്റിയംഗങ്ങളായി കാലടി ഓമന, വഞ്ചിയൂർ പ്രവീൺ കുമാർ, യതികുമാർ , സാജൻ സൂര്യ, അർച്ചന, അനീഷ് രവി, ഷോബി തിലകൻ, ജിജാ സുരേന്ദ്രൻ, പ്രഭാശങ്കർ, രാജ്കുമാർ, അഷ്‌റഫ് പേഴുംമൂട്, ശബരീനാഥ്, രഞ്ജിത് മുൻഷി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടുസംസ്ഥാന ടെലിവിഷൻ അവാർഡു ജേതാക്കളായ അലിയാർ, സീന ആന്റണി, രാഘവൻ, അപ്‌സര, സ്വസ്തിക, വൽസലാമേനോൻ , കിഷോർ, അനീഷ് രവി, വിജയ് മേനോൻ എന്നിവരെയും എസ് എസ് എൽ സി, പ്‌ളസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കന്യ, ആത്മ മലയാളീ ഹീറോസ് ക്രിക്കറ്റ് ക്യാപ്ടൻ കിഷോർ സത്യ എന്നിവരേയും യോഗത്തിൽ ആദരിച്ചു.