
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരത്തിൽ തെരുവ്നായ ശല്യം രൂക്ഷമാകുന്നു. നായ്ക്കളുടെ ആക്രമണം ഇപ്പോൾ പതിവ് സംഭവമായാണ്. കഴിഞ്ഞദിവസം തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. റെയില്‍വേസ്റ്റേഷനു സമീപം ചെറുകരക്കുന്നിലും ഒളശമുക്ക് ഭാഗത്താണുമാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച രാവിലെ പള്ളിയില്‍ പോകാന്‍ വീട്ടില്‍നിന്നിറങ്ങിയ സൂസമ്മയ്ക്കാണ് (65) ഒളശമുക്ക് ഭാഗത്തു നിന്ന് ആദ്യം കടിയേറ്റത്.
സൂസമ്മയുടെ ശരീരത്തിൻ്റെ പലഭാഗത്തും കടിയേല്‍ക്കുകയും നായയുടെ ആക്രമണത്തിനിടെ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് നായയെ ഓടിച്ചു സൂസമ്മയെ രക്ഷപ്പെടുത്താൻ സാധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാല്‍നടയാത്രക്കാരിയായ സ്റ്റെല്ലയ്ക്കും മറ്റു രണ്ടു പേര്‍ക്കും ചെറുകരക്കുന്ന് ഭാഗത്ത് കടിയേറ്റു. നായക്ക് പേവിഷബാധയുണ്ടെന്നു സംശയം ഉയർന്നതിനെത്തുടർന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടെസ വര്‍ഗീസ് അറിയിച്ചതുപ്രകാരം നഗരസഭാ ജീവനക്കാരും വെറ്ററിനറി വിഭാഗവും ചേര്‍ന്ന് പിടികൂടി.
നായയെ പിടികൂടാന്‍ ആദ്യം നഗരസഭയെയാണ് സമീപിച്ചത്, എന്നാൽ നഗരസഭ ഇതിൽ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. ജോബ് മൈക്കിള്‍ എംഎല്‍എ ഇടപെട്ടതോടെയാണ് നായയെ പിടികൂടാന്‍ നഗരസഭ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം സായാഹ്ന സവാരിക്കിടെ വയോധികനായ ആള്‍ക്ക് പെരുന്നയില്വച്ച് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്. നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിന് അധികൃതർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു