
കോട്ടയം: ഒരു ടേസ്റ്റി മലബാർ വിഭവമാണ് ഏലാഞ്ചി.
കുട്ടികള്‍ക്കും മുതിർന്നവർക്കും ഇഷ്ടമുള്ള ഈ പലഹാരത്തിന് ആരാധകർ ഏറെയാണ്.
രുചികരമായ ഏലാഞ്ചി വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈദ – 1 കപ്പ്
പാല്‍- 1/2 കപ്പ്
മുട്ട – ഒരെണ്ണം
തേങ്ങ – 1 കപ്പ്
പഞ്ചസാര- ആവശ്യത്തിന്
നട്ട്സ്- 2 സ്പൂണ്‍
ഏലയ്ക്കാപ്പൊടി- 2 സ്പൂണ്‍
മില്‍ക്ക് മെയ്ഡ്- 50 ഗ്രാം
നെയ്യ്- 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് മൈദ, പാല്‍, മുട്ട എന്നിവ ചേർത്തടിച്ച് ലൂസ് ആയ ബാറ്റർ തയ്യാറാക്കി വെയ്ക്കുക. ശേഷം ഒരു പാനിലേയ്ക്ക് നെയ്യ് ഒഴിച്ച് നട്സ് വറുത്തു മാറ്റുക. ഇനി അതിലേയ്ക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളം ഗോള്‍ഡൻ കളർ ആകുമ്പോള്‍ മില്‍ക്ക് മെയ്ഡ്, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയിട്ട് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക. ഇനി നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മൈദ ബാറ്റർ ദോശ തവയില്‍ ഒഴിച്ച് ചുട്ടെടുത്ത് ഫില്ലിങ് വെച്ചു ചുരുട്ടി എടുക്കുക. ഏലാഞ്ചി തയ്യാർ.