പെരുവയിൽ മരുന്നുവാങ്ങാൻ സഹോദരിക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ;സ്കൂട്ടറിൽ കാറിടിച്ച് തുണിക്കട ഉടമ മരിച്ചു; സഹോദരിക്ക് ഗുരുതര പരുക്ക്

Spread the love

 

 

പെരുവ: പെരുവ–അറുനൂറ്റിമംഗലം റോഡിൽ പെരുവ ജംക്‌ഷനിൽ സ്കൂട്ടറിൽ കാറിടിച്ച് തുണിക്കട ഉടമ മരിച്ചു.മൂർക്കാട്ടുപടി പെറ്റൽസ് ഗാർമെന്റ്സ് ഉടമ കാരിക്കോട് മനയ്ക്കപ്പടി ഐശ്വര്യയിൽ ശ്രീലേഖ ശ്രീകുമാർ (55) ആണ് മരിച്ചത്.

സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സഹോദരി ശ്രീജയെ (50) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുവ–അറുനൂറ്റിമംഗലം റോഡിൽ പെരുവ ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് അപകടം. പനിബാധിതയായ ശ്രീലേഖ മരുന്നുവാങ്ങാൻ സഹോദരിക്കൊപ്പം സ്കൂട്ടറിൽ അറുനൂറ്റിമംഗലം സർക്കാർ ആശുപത്രിയിലേക്കു പോകുമ്പോഴാണു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിച്ചതോടെ ഇരുവരും റോഡിലേക്കു തെറിച്ചുവീണു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീലേഖയെ രക്ഷിക്കാനായില്ല.

കാർ ഡ്രൈവർ മൂർക്കാട്ടുപടി സ്വദേശി മിനുമോൻ ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ‌ശ്രീലേഖയുടെ സംസ്കാരം ഇന്നു 4നു വീട്ടുവളപ്പിൽ. എച്ച്എൻഎൽ ജീവനക്കാരനായിരുന്ന പരേതനായ നാരായണപിള്ളയുടെ മകളാണ്.