തനി നാടൻ എള്ളുണ്ട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ; റെസിപ്പി ഇതാ

Spread the love

കോട്ടയം: എല്ലാർക്കും ഇഷ്ടമുള്ള മധുര പലഹാരങ്ങളില്‍ ഒന്നാണ് എള്ളുണ്ട. ആരോഗ്യപ്രദമായ എള്ളുണ്ട കഴിക്കുന്നത് കൊണ്ട് പലതാണ് ആരോഗ്യ ഗുണങ്ങള്‍.

തനി നാടൻ എള്ളുണ്ട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എള്ള്‌ – 1 കപ്പ്
ശർക്കര – 1 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

എള്ള്‌ ഒരു പാനില്‍ ഇട്ട് വറുത്ത് വയ്ക്കുക. ശേഷം ശർക്കര പാനിയാക്കി അരിച്ച്‌ വയ്ക്കുക. പാൻ അടുപ്പത്ത് വച്ച്‌ പാനി ഒഴിച്ച്‌ ചൂടാക്കി കുറുകാൻ തുടങ്ങുമ്ബോള്‍ എള്ളും, ഏലയ്ക്ക പൊടിയും ചേർത്ത് ഇളക്കുക. നന്നായി തുടരെ ഇളക്കി കുറുകി കഴിഞ്ഞ് തീ ഓഫ്‌ ചെയ്യാം. ചെറിയ ചൂടില്‍ തന്നെ ഉരുളകളാക്കി എടുക്കുക.