കോട്ടയം കഞ്ചാവ് മാഫിയായുടെ കേന്ദ്രമാകുന്നു: യുവമോർച്ച
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ കഞ്ചാവ് മാഫീയാകളുടെ സ്ഥിരം താവളമാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ കുറ്റപ്പെടുത്തി.അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലെ തിരുവാതുക്കൽ പ്രദേശത്ത് കഞ്ചാവ് ഗുണ്ടകളുടെ വീട് കയറിയുള്ള ആക്രമണം നടന്നതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. ഇന്നലെ ആക്രമണത്തിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വേളൂർ സ്വദേശി കാർത്തിക്കിനെ സന്ദർശിച്ചു.പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന
കഞ്ചാവ് ഗുണ്ടകളെ നിയമത്തിനു മുമ്പിൽക്കൊണ്ടുവന്ന് തക്കതായ ശിക്ഷനൽകാൻ പോലീസും, ബന്ധപ്പെട്ട അധികാരികളും തയ്യാറകണമെന്നും ലാൽ കൃഷ്ണ കൂട്ടിച്ചേർത്തു..
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്ക്പ്പറ്റി ചികിൽസയിൽ കഴിയുന്ന കാർത്തികിനെ യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ, സംസ്ഥാന സമിതി അംഗം കെ എസ് ഗോപൻ,ജില്ലാ ജന:സെക്രട്ടറി സോബിൻലാൽ,ജില്ലാ വൈ. പ്രസിഡന്റ് വി പി മുകേഷ്, വരപ്രസാദ്, ബിജു എന്നിവർ സന്ദർശിച്ചു