Spread the love

കോട്ടയം : ചങ്ങനാശ്ശേരി ബൈപ്പാസിൽ മോർക്കുളങ്ങരയ്ക്ക് സമീപം ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.

video
play-sharp-fill

വടക്കേക്കര പുതുപറമ്പിൽ ബേബിച്ചൻ്റെയും കുഞ്ഞുമോളുടെയും മകൻ നിജോ ദേവസ്യായാണ് (ജാക്കി,36) മരിച്ചത്.

ചങ്ങനാശ്ശേരി ബൈപാസ്സിൽ പാലാത്ര ഭാഗത്ത് നിന്നും റെയിൽവേ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്കൂട്ടറും എതിരെ വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിജോ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.പോലീസും അഗ്നിരക്ഷസേന അംഗങ്ങളും എത്തിയാണ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്

ഭാര്യ: കണ്ണൂർ സ്വദേശി ദിൽനാ, മകൾ ഇതൾ (1 വയസ്സ്)