സ്ത്രീകളുടെ തിരോധാന കേസ്:ചേർത്തലയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾകിട്ടി

Spread the love

ആലപ്പുഴ : ചേർത്തലയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടില്‍ പ്രതി സെബാസ്റ്റ്യനുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചു.

ഇരുപതോളം കത്തിക്കരിഞ്ഞ അസ്ഥിക്കഷ്ണങ്ങള്‍ ആണ് കണ്ടെത്തിയിട്ടുള്ളത്.ഇപ്പോൾ കിട്ടിയ മുതദേഹ അവശിഷ്ടങ്ങൾ ആരുടേത് എന്നറിയാൻ കാണാതായ സ്ത്രീകളുടെ ബന്ധുക്കളുടെ ഡി എൻ എ പരിശോധന നടത്തും.

പ്രതിയെ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തില്‍ വീടിനുള്ളില്‍ ചോദ്യം ചെയ്യുകയാണ്. ജൈനമ്മ തിരോധനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ചും, ബിന്ദു തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈംബ്രാഞ്ചും വീട്ടില്‍ പരിശോധന തുടരുകയാണ്.
പ്രതി സീരിയല്‍ കൊലപാതകമാണ് നടത്തിയത് എന്ന് സംശയിക്കുന്നുണ്ട്. രണ്ടേ

കാല്‍ ഏക്കറോളം വരുന്ന പുരയിടത്തില്‍ കുളങ്ങളും, ചതുപ്പ് നിലങ്ങളുമുണ്ട്. പുതുതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച്‌ പരിശോധന നടത്തും.