
ചെന്നൈ: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസണ്‍ 7ന്റെ ഗ്രാന്‍ഡ് ലോഞ്ചിന് തുടക്കമായി.
19 മത്സരാര്‍ഥികളും ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചുകഴിഞ്ഞു. ലെസ്ബിയന്‍ കപ്പിളായ നൂറയും ആദിലയും ഒറ്റ മത്സരാര്‍ഥികളായാണ് മാറ്റുരയ്ക്കുന്നത്.
അടിമുടി പുതുമകളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. ചെന്നൈയില്‍ മലയാളം ബിഗ് ബോസിനായി സ്വന്തമായി ഒരു വീട് തന്നെ നിര്‍മിച്ചിരിക്കുകയാണ്. സ്ലോപ്പിംഗ് ജയിലും പണിപ്പുരയുമൊക്കെയായി മാറ്റങ്ങള്‍ അനവധിയാണ് ഇത്തവണ ബിഗ് ബോസ് വീടിനകത്ത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടുടുത്ത് കലക്കന്‍ ലുക്കിലാണ് മോഹന്‍ ലാല്‍ ബിഗ് ബോസിന്റെ വലിയ സെറ്റിലേക്കെത്തിയത്. പുതിയ വീടും മത്സരാര്‍ഥികള്‍ക്ക് കൊടുക്കാന്‍ പോകുന്ന ‘ഏഴിന്റെ കലക്കന്‍ പണി’കളും മോഹന്‍ലാല്‍ ആദ്യം തന്നെ വിശദീകരിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ലോഞ്ച് ആരംഭിച്ചത്. പ്രൗഢഗംഭീരമായ ലോഞ്ച് എപ്പിസോഡില്‍ മോഹന്‍ലാല്‍ 20 ബിഗ് ബോസ് മത്സരാര്‍ത്ഥികളെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ആവേശം, ത്രില്‍, നാടകീയത, ട്വിസ്റ്റ് എന്നിവയെല്ലാം കൂടിചേരുന്ന ഈ സീസണ്‍ കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ കലവറയാണ്. ഞായറാഴ്ച രാത്രി 10.30 മുതല്‍ ലൈവ് ഷോ ആരംഭിക്കും.
ഇന്നത്തെ ലോഞ്ചിങ് എപ്പിസോഡിന് ശേഷം തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30നും, ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9 മണിക്കും, ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യും. കൂടാതെ ജിയോ ഹോട്ട് സ്റ്റാറില്‍ 24 മണിക്കൂറും സ്ട്രീമിങ് ഉണ്ടാവും.
പ്രൊമോയില്‍ മാത്രമല്ല ബിഗ് ബോസ് സീസണിലുടനീളം കലിപ്പ് മോഡും കടുത്ത നിലപാടുകളും തുടരുമെന്ന് നയം വ്യക്തമാക്കി മോഹന്‍ലാല്‍. ‘സേഫ് ഗെയിം ഈസ് എ ഡേര്‍ട്ടി ഗെയിം, അത്തരം ഗെയിമുകള്‍ ബിഗ് ബോസ് വീട്ടില്‍ അനുവദിക്കില്ല’ എന്ന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് മോഹന്‍ലാല്‍.