
കൊച്ചി : ബിഗ് ബോസ് മലയാളം സീസണ് 7 ന് ആരംഭം. പതിവുപോലെ അവതാരകനായ മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസ് പരിചയപ്പെടുത്തിക്കൊണ്ടാണ് സീസണിന് തുടക്കം കുറിച്ചത്. മുന്‍ സീസണുകളില്‍ നിന്നൊക്കെ വലുപ്പമുള്ളതും മനോഹരവുമായ ഹൗസ് ആണ് സീസണ് 7 നുവേണ്ടി അണിയറക്കാര്‍ ഒരുക്കിയിട്ടുള്ളത്. ബിഗ് ബോസ് മലയാളം ആദ്യമായി സ്വന്തം ഫ്ലോറില്‍ ചിത്രീകരിക്കുന്ന സീസണ് ഇതായിരിക്കും. മുന്‍ സീസണുകളില്‍ നേരത്തെ അവസാനിച്ച മറുഭാഷാ ബിഗ് ബോസ് സീസണുകളുടെ ഹൗസിന്റെ ഫ്ലോറില്‍ തന്നെയാണ് ഡിസൈനില്‍ മാറ്റം വരുത്തി മലയാളം ബിഗ് ബോസ് നടത്തിയിരുന്നത്. വിശാലമായ ലോണ്‍, ഭംഗിയുള്ള ഡൈനിംഗ് ഹാൾ, എല്ലാ സംവിധാനങ്ങളുമുള്ള അടുക്കള, ആഡംബര ലിവിംഗ് റൂം, മനോഹരമായ ബെഡ്റൂമുകൾ, നിഗുഢതയേറിയ കൺഫെഷൻ റൂം തുടങ്ങി ബിഗ് ബോസ് ഹൗസ് തന്നെ ഇത്തവണ ഒരു ദൃശ്യവിസ്മയം ആണ്.
ഏഴിന്റെ പണി എന്നാണ് പുതിയ സീസണിന്റെ ടാഗ് ലൈന്‍ ആയി നല്‍കിയിരിക്കുന്നത്. ഇത് വെറുമൊരു ടാഗ് ലൈന്‍ മാത്രമായിരിക്കില്ലെന്നാണ് സൂചന. പാരമ്പരാഗത ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തി, പ്രേക്ഷകന്റെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയ മാറ്റങ്ങളും തന്ത്രപരമായ കളികളും കളിക്കാരും അപ്രതീക്ഷിതമായ ടാസ്ക്കുകൾ തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തി പുതിയ രൂപത്തിലാവും സീസണ് 7 എത്തുക. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണങ്ങളാണ് ഈ സീസണിൽ മത്സരാർത്ഥികൾ നേരിടുക. കൂടുതൽ കഠിനമായ ടാസ്ക്കുകളും ബുദ്ധി ഉപയോഗിച്ച് നടത്തേണ്ട നീക്കങ്ങളും ഉയർന്ന നിലവരമുള്ള മത്സരവുമൊക്കെ ഈ സീസണിന്റെ ഹൈലൈറ്റുകൾ ആയിരിക്കുമെന്നും ടീം അറിയിച്ചിരുന്നു.
അതേസമയം മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയില്‍ ആഴ്ചകളായി പ്രചരിക്കുന്ന പ്രെഡിക്ഷന് ലിസ്റ്റുകളില്‍ നിന്ന് ആര്‍ക്കൊക്കെ ശരിക്കും ഹൗസില്‍ എത്താന്‍ സാധിച്ചുവെന്ന് വൈകാതെ അറിയാം. ഇന്നത്തെ ലോഞ്ചിംഗ് എപ്പിസോഡിന് ശേഷം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നും ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9 മണിക്കും ഷോ ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യും. കൂടാതെ ജിയോ ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും സ്ട്രീമിംഗ് ഉണ്ടാവും.

Whatsapp Group 1 | Whatsapp Group 2 |Telegram Group