രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരട്ടി വിലയ്ക്ക് മദ്യം; കോട്ടയം മെഡിക്കൽ കോളേജിൽ മൊബൈൽ ബാർ നടത്തി യുവാവ്; പൂട്ടിച്ച് എക്സൈസ്

Spread the love

കോട്ടയം: മെഡിക്കൽ കോളേജിൽ രോഗിയോടൊപ്പം പരിചരിക്കാൻ വരുന്നവർക്ക് വിളിപ്പുറത്ത് ബൈക്കിൽ മദ്യമെത്തിച്ച് നൽകുന്ന മൊബൈൽ മദ്യ വില്പനക്കാരനെ എക്സൈസ് സംഘം പിടികൂടി. മുടിയൂർക്കര രവി ശങ്കർ (35)നെയാണ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജ് ബി അറസ്റ്റ് ചെയ്തത്.

ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ മുന്നോടിയായാണ് എക്സൈസ് നടപടി. ഇയാൾക്കെതിരെ നിരവധി പരാതികൾ ഇതിനോടകം ഉയർന്നിരുന്നു. കഴിഞ്ഞ ഡ്രൈ ഡേ ദിനം രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരട്ടി വിലയ്ക്ക് മദ്യം കൊടുക്കാൻ ഇയാൾ ബാറുകൾ തോറും കറങ്ങി നടക്കുന്നതിനിടയിൽ എക്സൈസ് പിൻതുടരുകയായിരുന്നു.

അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ഇയാളുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ മദ്യവുമായെത്തി ഒരാൾക്ക് മദ്യം കൈമാറുമ്പോൾ ആണ് ഇയാൾ പിടിയിലായത്. നാല് ലിറ്റർ മദ്യവും ഇയാൾ സഞ്ചരിച്ച KL 05AU4656 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മദ്യം വിറ്റ വകയിൽ കണ്ടെടുത്ത 1200 രൂപയും കോടതിയിൽ ഹാജരാക്കി, പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡിൽ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ അസി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ ബി, അസി എക്സൈസ് ഇൻസ്പെക്ടർ കണ്ണൻ സി, പ്രിവൻ്റീവ് ഓഫീസർ ഹരികൃഷ്ണൻ ടി എ, സിവിൽ എക്സൈസ് ഓഫീസർ വിനോദ് കുമാർ വി, വനിത സിവിൽ എക്സൈസ് ഓഫീസർ അമ്പിളി കെ. ജി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു