
തിരുവനന്തപുരം: പഴയചെരുപ്പുകൾ പൊട്ടിപ്പോയാലോ പഴയതായാലോ നമ്മൾ പതിവായി അവ വീടിന്റെ ഒരു മൂലയിൽ കൂട്ടിയിടുകയോ എവിടെയെങ്കിലും ഉപേക്ഷിക്കുകയോ ചെയ്യാറാണ് പതിവ്. എന്നാല്‍ ഇനി ഇത്തരത്തിൽ ചെയ്യേണ്ട ആവശ്യമില്ല.
ഇപ്പോളിതാ ഉപയോഗിച്ച ചെരുപ്പുകള്‍ തിരിച്ചെടുക്കുന്ന വി കെ സിയുടെ “സീറോ ഫുട്മാർക്സ് ” പോസ്റ്റ് കണ്‍സ്യൂമർ പാദരക്ഷ സംസ്കരണ പദ്ധതിക്ക് തുടക്കമായി.
പദ്ധതി ശുചിത്വ മിഷനിന്റെ സഹകരണത്തോടെ നടപ്പാക്കുന്നത്. ഗ്രീൻ വേംസിനാണ് സംസ്കരണത്തിന്റെ ചുമതല. ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത് കോർപ്പറേഷൻ പരിധിയിലാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കടകളില്‍ നിന്ന് വി കെ സിയുടെ പുതിയ ചെരുപ്പ് വാങ്ങുമ്പോൾ ഉപഭോക്താക്കൾ ഉപയോഗിച്ച് പഴകിയ ചെരുപ്പ് തിരിച്ചെടുക്കും. പിന്നീട് ഇവ വി കെ സി സംസ്കരിക്കുകയോ റീസൈക്കിള്‍ ചെയ്യുകയോ ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോള്‍സെയില്‍, റീടെയില്‍ കടകളായിരിക്കും ഇതിന്റെ ശേഖരണ കേന്ദ്രങ്ങള്‍. വി കെ സി ചെയർമാൻ വി.കെ.സി.മമ്മദ്കോയ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ അസീസ് വി.പി,റഫീഖ്.വി, മത്തായി തുടങ്ങിയവർ സംസാരിച്ചു.



