ബെസ്റ്റിയെ ചൊല്ലി തര്‍ക്കം; ക്ലാസ് റൂമില്‍ സിനിമ സ്റ്റൈലില്‍ ഏറ്റുമുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍; വീഡിയോയെടുക്കാൻ സഹപാഠികളെ ചുറ്റുംനിര്‍ത്തി

Spread the love

കൊച്ചി: ക്ലാസ് റൂമില്‍ ബെസ്റ്റിയെ ചൊല്ലിയുളള തർക്കത്തിനിടയില്‍ സിനിമ സ്റ്റൈലില്‍ ഏറ്റുമുട്ടി പ്ലസ് വണ്‍ വിദ്യാർഥികള്‍. കൊച്ചിയിലെ ഒരു സ്‌കൂളിലാണ് സംഭവം.

ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ ചുറ്റും നിര്‍ത്തിയ ശേഷമാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാലിത് വലിയ രീതിയിൽ പ്രചരിച്ചതോടെ വിഷയത്തില്‍ പൊലീസും ഇടപെട്ടു. തമ്മിലടിയിൽ ഏർപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

ബെസ്റ്റിയായ പെണ്‍കുട്ടിയെ ചൊല്ലിയാണ് വിദ്യാർത്ഥികൾ തമ്മിൽ തര്‍ക്കമുണ്ടായത്. ഇതിലൊരാളുമായി പെണ്‍കുട്ടി പിണങ്ങിയിരുന്നു. എന്നിട്ടും ആ വിദ്യാര്‍ത്ഥി പെണ്‍കുട്ടിയോട് സംസാരിച്ചു. ഇത് മറ്റേ വിദ്യാര്‍ത്ഥിക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ തല്ലിത്തീര്‍ക്കാമെന്ന് പറഞ്ഞു. അതോടൊപ്പം സഹപാഠികളെ വീഡിയോയെടുക്കാനായി ചുറ്റും നിര്‍ത്തി. ആദ്യമൊക്കെ ഇവര്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ ഒടുവില്‍ രംഗം വഷളായതോടെ ഇവരെ പിടിച്ചുമാറ്റാന്‍ ഒരു സഹപാഠി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമുട്ടലിന്റെ ദൃശ്യം വിദ്യാര്‍ത്ഥികള്‍ അവരുടെ ടെലഗ്രാം ഗ്രൂപ്പുകളിലാണ് ആദ്യം ഷെയര്‍ ചെയ്തത്. ഇതിനുപിന്നാലെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ആരെയും ഭയപ്പെടുത്തും വിധം തമ്മിലടിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ പൊലീസ് ഇടപെടുകയും വിദ്യാര്‍ത്ഥികളോട് രക്ഷിതാക്കളുമായി സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.