
ബംഗളൂരു : ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ബെംഗളൂരുവിലെ പ്രത്യേക കോടതി.
ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപയും കെട്ടിവെക്കണം.
വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി. ഇന്നലെ പ്രജ്വല്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകർത്തി ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ് കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തില്‍ പുറത്തുവന്നത്. പൊലീസില്‍ പരാതി ലഭിച്ചതോടെ 2024 ഏപ്രില്‍ 27ന് പ്രജ്വല്‍ വിദേശത്തേക്ക് കടന്നു. ഒടുവില്‍ മേയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.