ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാൻ ശ്രമം; യുവാവിന്റെ ഇരുകാലുകളും വേര്‍പെട്ടു; സംഭവം കോഴിക്കോട് കൊയിലാണ്ടി സ്റ്റേഷനിൽ

Spread the love

കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്റ്റേഷനിൽ വച്ച് ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാരന് ഗുരുതര പരുക്ക്. ഇയാളുടെ ഇരുകാലുകളും വേർപ്പെട്ടു.

video
play-sharp-fill

ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകൻ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുമ്പിലാണ് അപകടം ഉണ്ടായത്.

സാന്ദ്രഗാച്ചിയിൽ നിന്ന് പുറപ്പെട്ട സൂപ്പർ എക്‌സ്‌പ്രസ് ട്രെയിനിൽനിന്നാണ് ശിവശങ്കർ ചാടിയത്. ഈ ട്രെയിനിന് കൊയിലാണ്ടിയിൽ സ്റ്റോപ്പില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ശിവശങ്കറിന്റെ ഇരുകാലുകളും വേർപെട്ട നിലയിലാണുള്ളത്. കൊയിലാണ്ടി ഫയർഫോഴ്‌സ് ശിവശങ്കറിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.