
കോട്ടയം: മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ഒരു ഡോക്ടർ വകുപ്പ് മേധാവിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അവധിയിൽ പ്രവേശിച്ചു.
കണ്ണൂർ സ്വദേശിയായ ഡോക്ടർ ഖത്തറിൽ സ്വകാര്യ ആശുപത്രിയിൽ സേവനം ചെയ്തിരുന്നപ്പോഴാണ് 10 വർഷം മുമ്പ് കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജോലിയിൽ മികവ് തെളിയിച്ചിട്ടുള്ള ഡോക്ടർ വകുപ്പ് മേധാവിയുമായുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസമാണ് അവധിയിൽ പ്രവേശിക്കാൻ കാരമെന്ന് പറയപ്പെടുന്നു.
ഇതിനു മുൻപ് വളരെ സീനിയറും ഹൃദയ ശസ് ത്രക്രീയയിൽ പ്രഗത്ഭരുമായ നാലുഡോക്ടർമാരും മേധാവിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിന്നു പോയിരുന്നു. ഒരാൾ രാജിവച്ച് പ്രമുഖ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മേധാവി തന്നെ ഇടപെട്ട് സ്ഥലംമാറ്റം നൽകുകയും ചെയ്തു വെന്നാണ് പറയപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രഗത്ഭരായ 5 ഡോക്ടർമാരാണ് ഇപ്പോൾ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ നിന്നു മാത്രം പോയത്. പകരം ഇതുവരെ ഒരാളേയും നിയമിച്ചിട്ടില്ല. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് കോട്ടയം മെഡിക്കൽ കോളജിലാണ്.
ഏറെ പ്രശസ്തി നേടിയ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ഡോക്ടർമാരുടെ ഒഴിവ് നികത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മഞ്ചേരിയിൽ നിന്ന് ഒരു ഡോക്ടറെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ നിയമിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പാൾ ഡോ വർഗ്ഗീസ് പുന്നൂസ് പറഞ്ഞു