15 വയസ്സുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തു ; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; പ്രതി അറസ്റ്റിൽ

Spread the love

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് നേരെ അക്രമം. പാലക്കാട് നൂറണി സ്വദേശി കിരൺ എം എന്ന വ്യക്തിയാണ് സ്ത്രീകളെ മർദ്ദിച്ചത്. 15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ സ്ത്രീകളെ മർദ്ദിച്ചത്.

video
play-sharp-fill

നാല് സ്ത്രീകൾ പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ദുരനുഭവം നേരിട്ടത്. സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. 48 വയസുകാരനാണ് കിരൺ റിമാൻ്റിലാണ്. 15 വയസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ നിലവില്‍ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല.