കോടിയേരിയുടെ വാദം പൊളിയുന്നു ; നിർണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം :ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ നിർണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ. ബിനോയിയും ബിഹാർ സ്വദേശിനിയുമായുള്ള മധ്യസ്ഥ ചർച്ചകൾ നടത്തിയ അഭിഭാഷകനായ കെ.പി ശ്രീജിത്താണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുമായുള്ള ബിനോയിയുടെ ബന്ധം നേരത്തേ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണ്ന്ന് ശ്രീജിത്ത് പറഞ്ഞു. കോടിയേരിയുമായി താൻ ഫോണിൽ സംസാരിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പണം തട്ടാനുള്ള യുവതിയുടെ ശ്രമമാണിതെന്നാണ് ബിനോയ് കോടിയേരിയെ വിശ്വസിപ്പിച്ചിരുന്നത്. ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി കേട്ടിരുന്നത്. ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണിതെന്ന് കോടിയേരി പറഞ്ഞു. ഇപ്പോൾ പണം നൽകിയാൽ വീണ്ടും നൽകേണ്ടി വരുമെന്ന് ബിനോയ് പറഞ്ഞു.അതേസമയം ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം അംഗീകരിക്കാൻ വിനോദിനി തയ്യാറായിരുന്നില്ല. മുംബൈയിലെ തന്റെ ഓഫീസിൽ വച്ചായിരുന്നു ചർച്ച നടത്തിയതെന്നും ശ്രീജിത്ത് പറഞ്ഞു. കുഞ്ഞ് തന്റേതല്ലെന്നും ഇനി പണം തരില്ലെന്നും ബിനോയ് യുവതിയോട് പറഞ്ഞു.കോടിയേരിയോട് വിഷയത്തിൽ ഇടപെടേണ്ടെന്ന് ബിനോയ് പറഞ്ഞിരുന്നു. കേസായാൽ താൻ ഒറ്റയ്ക്കു നേരിടുമെന്നും ബിനോയ് പറഞ്ഞിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.