റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
സ്വന്തംലേഖകൻ
ആലപ്പുഴ : റംമ്പൂട്ടന്റെ കുരു തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു.
പാണാവള്ളി പഞ്ചായത്തിൽ ആറാം വാർഡിൽ ആനന്ദശേരി വീട്ടിൽ വിപിൻലാലിന്റെയും(വിഷ്ണു) കൃഷ്ണമോളുടെയും മകൻ ആഷ്മീൻ വിഷ്ണു (9 മാസം)ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീട്ടിലാണു സംഭവം.കളിച്ചു കൊണ്ടിരുന്നപ്പോൾ അബദ്ധവശാൽ റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. കുരു കുടുങ്ങിയതോടെ കുട്ടിക്കു ശ്വാസതടസം നേരിട്ടപ്പോൾ വീട്ടുകാർ ബഹളം വച്ചതിനെത്തുടർന്നു സമീപമുള്ള ബന്ധുക്കളും അയൽവാസികളും ഓടിയെത്തി. ഉടൻതന്നെ പൂച്ചാക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച നടക്കും. സഹോദരൻ: ആയിഷ് വിഷ്ണു.