
കോഴിക്കോട്: തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബവഴക്കില്‍ കൂടരഞ്ഞി കല്പിനിയില് ഒരുകുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു.
കല്പിനി സ്വദേശി ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രൻ ജോമിഷ് വെട്ടി പരിക്കേല്പിച്ചത്. സംഘർഷതില്‍ പ്രതി ജോമിഷിനും പരിക്കുണ്ട്.
ജോണി, ഭാര്യ മേരി, മകള്‍ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവരെയാണ് ജോണിയുടെ സഹോദര പുത്രൻ ജോമിഷ് വെട്ടി പരിക്കേല്പിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ തന്നെ തർക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പില്‍ നിന്നും ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയാണ് വാക്കുതർക്കം ഉണ്ടായത്. അവിവാഹിതയായ ജോണിയുടെ സഹോദരി ജോമിഷിന്റെ കൂടെയാണ് താമസിച്ച് വരുന്നത്.
പറിച്ച തേങ്ങാ ജോണി ഒരുതവണ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴാണ് ജോമിഷ് എത്തി വാക്കുതർക്കം ഉണ്ടാവുന്നതും ആക്രമിക്കുന്നതും.