ഭൂമി സംബന്ധമായ വിവരങ്ങളും ക്രയവിക്രയങ്ങളടക്കമുള്ള കാര്യങ്ങൾ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റവന്യൂ കാർഡുകള്‍ നവംബർ മുതല്‍ വിതരണം ചെയ്യുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ.

Spread the love

കോട്ടയം: നാലു വഷത്തിനിടയ്ക്ക് രണ്ടേകാല്‍ ലക്ഷം പട്ടയം കൊടുത്തുകൊണ്ട് ചരിത്രപരമായ കടമയാണ് ഈ സർക്കാർ നടപ്പിലാക്കിയതെന്ന് റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു.

video
play-sharp-fill

മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഡിജിറ്റല്‍ റീ സർവ്വേ ഇന്ത്യയ്ക്കാകെ മാതൃകയായി. ഭൂമി സംബന്ധമായ വിവരങ്ങളും ക്രയവിക്രയങ്ങളടക്കമുള്ള വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റവന്യൂ കാർഡുകള്‍ നവംബർ മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോണ്‍ വി. സാമുവല്‍, സബ് കളക്ടർ ഡി. രഞ്ജിത്ത്, കോട്ടയം നഗരസഭാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എ.ഡി.എം. എസ്. ശ്രീജിത്ത്, നഗരസഭാംഗം ജൂലിയസ് ചാക്കോ, കോട്ടയം താഹസീല്‍ദാർ എസ്.എൻ. അനില്‍കുമാർ,രാഷ്ട്രീയ

പാർട്ടി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, സണ്ണി തോമസ്, ബാബു കപ്പക്കാലാ,ഹാഷിം ചേരിക്കല്‍ എന്നിവർ പങ്കെടുത്തു. തുടർന്ന് മുട്ടമ്പലത്തെ സ്മാർട്ട് വില്ലേജ് ഓഫീസിലെത്തിയ മന്ത്രി നാടമുറിച്ച്‌ വില്ലേജ് ഓഫീസ് നാടിനു സമർപ്പിച്ചു.