
കോട്ടയം: ഏഴ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് നഗരത്തില്‍ കോളജ് വിദ്യാര്‍ഥി നടത്തിയ പരാക്രമത്തില്‍ നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്.
കാറോടിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കും.കോട്ടയത്തെ കോളജ് വിദ്യാര്‍ഥിയായ ജൂബിന്‍ ജേക്കബിനെതിരേയാണ് നടപടി.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു കാര്‍ റേസിങ്ങിന് തുടക്കം. കോട്ടയം സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തില്‍ ഓടിച്ച കാര്‍ മുമ്പില്‍ പോയതും എതിരേവന്നതുമായ വാഹനങ്ങളില്‍ ഇടിച്ചു.
വീണ്ടും നിര്‍ത്താതെ വാഹനം ഓടിച്ചുപോയ വിദ്യാര്‍ഥി ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലും വാഹനങ്ങളെ ഇടിച്ചെങ്കിലും നിര്‍ത്തിയില്ല.
ഇതോടെ നാട്ടുകാര്‍ കാര്‍ പിന്തുടര്‍ന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാഞ്ഞുപോയ കാര്‍ പനമ്പാലത്ത് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറി. നാട്ടുകാര്‍ ഡ്രൈവറെ പുറത്തിറക്കിയപ്പോഴാണ് വിദ്യാര്‍ഥിയാണെന്നും
അര്‍ധബോധാവസ്ഥയിലാണെന്നും കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് പോലിസ് സ്ഥലത്തെത്തുകയായിരുന്നു.



