ചായയുടെയും ഓംലെറ്റിന്റെയും പണം ചോദിച്ച തട്ടുകടക്കാരന്റെ തലതല്ലിപ്പൊട്ടിച്ചു: ചോദ്യം ചെയ്ത സഹോദരനും പരിക്ക്: അക്രമം നടത്തിയത് സ്ഥിരം ഗുണ്ടാ സംഘം.

Spread the love

പന്തളം: തട്ടുകടയിൽ രാത്രിയിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ കട ഉടമയ്ക്കും സഹോദരനും ഗുരുതരമായി പരിക്കേറ്റു.

എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള തട്ടുകടയിലാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിൽ കടയുടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തി (37) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

അക്രമിസംഘം തട്ടുകട പൂർണമായും തകർത്തു. കുളനട, ഉള്ളന്നൂർ, പാണിൽ മേഖലയിലുള്ള സ്ഥിരം ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംശയമുണ്ടെന്ന് പന്തളം പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാത്രി 10ന് ശ്രീകാന്തിന്റെ ജ്യേഷ്ഠൻ ശ്രീനാഥിൻ്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ സംഘം മൂന്ന് ചായയും മൂന്ന് ഓംലെറ്റും ആവശ്യപ്പെട്ടു. ഇവ നൽകിയപ്പോൾ സംഘം രണ്ടുചായ മാത്രമാണ് ഉപയോഗിച്ചത്.

ഒരു ചായയും ഓംലെറ്റും കഴിക്കാതെ സംഘം കഴിച്ചതിന്റെ മാത്രം വില നൽകി പോകാൻ ഒരുങ്ങിയപ്പോൾ ശ്രീനാഥ് മൂന്ന് ചായയുടെയും ഓംലെറ്റിന്റെയും വില തരണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്