
കോഴിക്കോട്: വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ പതിനേഴുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി.
വടകര തിരുവള്ളൂര്‍ ചാനിയം കടവ് സ്വദേശി ചെറുവോട്ട് മീത്തല്‍ ആദിഷ് കൃഷ്ണയാണ് മരിച്ചത്. ചാനിയം കടവ് പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ്. ആദിഷിനെ കഴിഞ്ഞ 28ാം തീയതി മുതല്‍ കാണാതായതായി രക്ഷിതാക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം ആദിഷ് വീട്ടില്‍ നിന്നും പോയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ആദിഷിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.



