വിഴുപ്പ് അലക്കാൻ താല്പര്യമില്ല; അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി മാറുന്നു: ബാബുരാജ്

Spread the love

വിഴുപ്പ് അലക്കാൻ താല്പര്യമില്ല. അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി  മാറുകയാണെന്ന് നടനും സംവിധായാകാനുമായ ബാബുരാജ് ജേക്കബ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബാബുരാജ് കുറിപ്പ് പങ്കുവെച്ചത്.

ഫേസ്ബുക്ക് പേജിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

ബഹുമാനപ്പെട്ടവരേ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴുപ്പൻ താല്പര്യമില്ലാത്തതിനാൽ അമ്മ സംഘടനയോട് പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെ പിന്മാറുകയാണ് എന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ടുവർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്.

അംഗങ്ങളിൽ നിന്ന് ലഭിച്ചാൽ ചാനൽ ഉപദേശങ്ങൾ എന്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ 10 മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിന്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.

ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാരണങ്ങളുമായി മുന്നോട്ടുപോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ് എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എന്റെ ഹൃദയംഗമാമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലതു സംഭവിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു

സ്നേഹത്തോടെ

ബാബുരാജ് ജേക്കബ്