കാട്ടാന ആക്രമണത്തിൽ പെരുവന്താനത്ത് ഒരാൾ മരിച്ച സംഭവത്തിൽ സി പി എമ്മും ബിജെപിയും കൊമ്പുകോർക്കുന്നു: 24 ലക്ഷം രൂപയും സർക്കാർ ജോലിയും മരിച്ചയാളുടെ കുടുംബത്തിന് നൽകണമെന്ന് ബി ജെ പി.

Spread the love

കാഞ്ഞിരപ്പള്ളി: പെരുവന്താനം മതമ്പയില്‍ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ ആരോപണ പ്രത്യാരോപണവുമായി ബിജെപിയും സിപിഎമ്മും.

video
play-sharp-fill

വന്യമൃഗ ശല്യത്തില്‍ സംസ്ഥാന സർക്കാർ ഉദാസീന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോണ്‍ ജോർജ് ആരോപിച്ചു. വനനിയമങ്ങള്‍ നടപ്പാക്കേണ്ട കേന്ദ്ര സർക്കാരിന്‍റെ കേരളത്തോടുള്ള വിവേചനത്തിന്‍റെ ഇരയാണ് പുരുഷോത്തമനെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാജേഷിന്‍റെ മറുപടി.

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാനും കൃഷി നശിപ്പിക്കാതിരിക്കാനും സർക്കാർ യാതൊരു നടപടിയും സ്വികരിക്കുന്നില്ലെന്നും ഷോണ്‍ ജോർജ് ആരോപിച്ചു. മക്കളില്‍ ഒരാള്‍ക്ക് ജോലി നല്‍കുവാൻ സർക്കാർ തയാറാകണം. കേന്ദ്ര സർക്കാരിന്‍റെ 10 ലക്ഷം രൂപയും സംസ്ഥാന സർക്കാർ നല്‍കേണ്ട 14 ലക്ഷം രൂപ ഉള്‍പ്പെടെ 24 ലക്ഷം രൂപ കുടുംബത്തിന് ലഭ്യമാക്കണമെന്നും ഷോണ്‍ ജോർജ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്‍റെ നിലവിലുള്ള നിയമമനുസരിച്ചുള്ള ധനസഹായമടക്കം എല്ലാ സഹായവും സമയബന്ധിതമായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാജേഷ് പറഞ്ഞു. എന്നാല്‍ ദൗർഭാഗ്യകരമായ ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനും ആഘോഷിക്കുവാനും ചിലർ ശ്രമിക്കുകയാണ്.

ആറു മാസത്തിനിടയില്‍ രണ്ടാമതൊരു മരണം കൂടി സംഭവിക്കുന്നു എന്നത് ഉള്‍ക്കൊള്ളാവുന്ന കാര്യമല്ലെന്ന് പുരുഷോത്തമന്‍റെ വീട്ടിലെത്തിയ മുൻ എംഎല്‍എ കൂടിയായ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ് ബിജിമോള്‍ പറഞ്ഞു. രണ്ട് പ്രാവശ്യവും അക്രമിച്ചത് ഒരേ ആനയാണ് എന്നാണ് പ്രദേശവാസികളില്‍നിന്ന് മനസിലാക്കുന്നത്.

അക്രമകാരിയായ മോഴയാനയെ ഇവിടെ നിന്ന് മാറ്റണം. ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ സ്ഥലം കാടുപിടിച്ച്‌ കിടക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ക്ക് വിഹരിക്കാൻ കഴിയുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തില്‍ സർക്കാർ ഇടപെടണമെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമെന്ന്

കാഞ്ഞിരപ്പള്ളി: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. കാട്ടാന ആക്രമണത്തില്‍ മരണമടഞ്ഞ കാഞ്ഞിരപ്പള്ളി തമ്പക്കാട് സ്വദേശി പുരുഷോത്തമന്‍റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ധനസഹായം 25 ലക്ഷം രൂപ നല്‍കണമെന്നും കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നല്‍കണമെന്നും കോണ്‍ഗ്രസ്‌ ജില്ല നേതൃത്വം ആവശ്യപ്പെട്ടു.