തലയിണ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇതൊക്കെയൊന്ന് ശ്രദ്ധിച്ചോളു

Spread the love

തലയിണ ഇല്ലാത്ത വീടുകൾ ഇല്ല പക്ഷേ അത് എങ്ങനെ സംസ്കരിക്കും ?ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ തലയിണകള്‍ മാറ്റണമെന്ന് വിദഗ്ധര്‍ പറയുന്നത്.അവ ശരിയായ പരിചരണവും ശുചിത്വവും ആവശ്യപ്പെടുന്നുണ്ട്.

കിടക്കയിലെ തലയിണകളില്‍ പൊടി, നിര്‍ജീവ ചര്‍മകോശങ്ങള്‍, ശരീരത്തിലെ എണ്ണമയം എന്നിവ അടിഞ്ഞുകൂടാം. ദീര്‍ഘകാലത്തെ ഉപയോഗംകൊണ്ട് തലയിണയുടെ രൂപവും നഷ്ടപ്പെടാം. കാലക്രമേണ തലയിണകള്‍ പരന്നുപോകാനും കട്ടപിടിക്കാനും അല്ലെങ്കില്‍ പൂപ്പല്‍ ഗന്ധം വരാനും തുടങ്ങും.

അവ വൃത്തിയാക്കുന്നത് തലയിണയുടെ ആയുസ്സ് വര്‍ധിപ്പിക്കുമെങ്കിലും ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ പഴയ തലയിണകള്‍ മാറ്റി പുതിയവ വാങ്ങുന്നത് നല്ലതാണ്. തലയിണകള്‍ കൂടുതല്‍ കാലം ഉപയോഗിക്കുന്നത് അലര്‍ജികള്‍, ചര്‍മത്തിലെ കുരുക്കള്‍, നല്ല ഉറക്കം കിട്ടാതിരിക്കല്‍ എന്നിവയ്ക്ക് കാരണമായേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ തലയിണകള്‍ വാങ്ങാന്‍ സമയമായതുകൊണ്ട് മാത്രം നിങ്ങളുടെ ഉപയോഗിച്ച തലയിണകള്‍ ചവറ്റുകുട്ടയില്‍ എറിയണമെന്ന് അര്‍ഥമില്ല. പഴയ തലയിണയിലെ തുണിയും പഞ്ഞിയുമെല്ലാം എടുത്ത് എളുപ്പത്തില്‍ ചില ഉത്പന്നങ്ങള്‍ നിര്‍മിക്കാം.

കുട്ടികള്‍ക്ക് ചെറിയ തലയിണകള്‍
കുട്ടികളുടെ കിടക്കകളില്‍ ഉപയോഗിക്കാന്‍ ചെറിയ തലയിണകള്‍ തയ്യാറാക്കുന്നതിന് നിങ്ങള്‍ ഒഴിവാക്കിയ തലയിണയിലെ പഞ്ഞികളോ തുണികളോ ഉപയോഗിക്കാം.

വളര്‍ത്തുമൃഗങ്ങള്‍ക്ക് കിടക്കനിര്‍മിക്കാം
തലയിണയിലെ തുണിയോ പഞ്ഞിയോ എടുത്ത് വളര്‍ത്തുമൃഗങ്ങളെ കിടത്താനായി ചെറിയ കിടയ്ക്ക നിര്‍മിക്കാം.

ഫ്‌ളോര്‍ കുഷ്യന്‍ ഉണ്ടാക്കാം
ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിന് പകരം ഇന്ന് ഒരുപാടുപേര്‍ ഫ്‌ളോര്‍ കുഷ്യനുകള്‍ ഉപയോഗിക്കുന്നുണ്ട്. വീട്ടില്‍ ഒഴിവാക്കുന്ന പഴയ തലയിണകള്‍ ഉപയോഗിച്ച് ഫ്‌ളോര്‍ കുഷ്യന്‍ തുന്നി തയ്യാറാക്കാവുന്നതാണ്.

ഇവയ്ക്കെല്ലാം പുറമെ അലങ്കാര വസ്തുക്കൾ നിർമിക്കാനും പഴയ തലയിണ ഉപയോഗിക്കാവുന്നതാണ്.