
കോട്ടയം: ഏറ്റുമാനൂരിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് പോലീസ് മർദ്ദനമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയുടെ ഏതാനും ഭാഗങ്ങൾ.
നടുറോഡിൽ അക്രമം അഴിച്ചുവിട്ട കാപ്പാ കേസ് പ്രതിക്ക് നേരേ പൊലീസ് ബലം പ്രയോഗിക്കുകയും രണ്ടെണ്ണം കൊടുത്ത് ജീപ്പിൽ കയറ്റുകയുമാണ് ചെയ്യുന്നത്. ഇതുപോലെ അക്രമം അഴിച്ചുവിടുന്ന ക്രിമിനലുകളെ പോലീസ് വേണ്ട രീതിയിൽ കൈകാര്യം ചെയ്യാതായതോടെയാണ് നാട്ടിൽ ഗുണ്ടകളുടെ വിളയാട്ടം പെരുകിയത്. ഇതോടെയാണ് നടുറോഡിൽ കയ്യും കാലും വെട്ടുന്നതും, കുത്തി വീഴ്ത്തുന്നതും കേരളത്തിൽ നിത്യസംഭവവുമായി മാറിയത്.
യുവാവിൻ്റെ പേരിൽ കൊലപാതകശ്രമമടക്കം അഞ്ച് ക്രിമിനൽ കേസുകളാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അടിപിടി കേസ്, ചിങ്ങവനം പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ്, കോട്ടയം വെസ്റ്റ് പോലീസ് പോലീസ് സ്റ്റേഷനിൽ സ്ത്രീകളെ ഉപദ്രവിച്ചതിനും അടിപിടിക്കും കേസ്, ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസും, കലഹം ഉണ്ടാക്കിയതിനും കേസുണ്ട് ഈ യുവാവിൻ്റെ പേരിൽ.
ഇത്തരത്തിൽ നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനെ തുടർന്ന് 2024 മുതൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളുമാണ് ഈ യുവാവ്. തുടർന്ന് കാപ്പ കേസിൽ ചേർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിട്ടു വരുന്ന ആളുമാണ് ഇയാൾ.
യുവാവിന്റെ അക്രമം കണ്ടിട്ട് നടപടിയെടുക്കാതെ പോലീസ് മാറി നിന്നിരുന്നുവെങ്കിൽ
സോഷ്യൽ മീഡിയയിൽ പോലീസിനെ തെറി വിളിക്കുന്ന ഇതേ ആളുകൾ തന്നെ പോലീസ് ആരുടെ ______ ൽ നോക്കി നിൽക്കുവാണെന്ന് ചോദിച്ചേനേ
സാധാരണ പൊതുജനങ്ങൾക്ക് സ്വൈര്യ ജീവിതം നയിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഇതുപോലെയുള്ള ഗുണ്ടകൾക്കിട്ട് രണ്ടെണ്ണം കൊടുക്കാൻ പറ്റിയില്ലെങ്കിൽ പോലീസുകാരൻ്റെ കാക്കി ഊരിയിട്ട് തുമ്പയെടുത്ത് പറമ്പ് കിളക്കുന്നതാണ് നല്ലത്.
ഈ അക്രമം അഴിച്ചുവിട്ട യുവാവിൻ്റെ പിതാവും മോശക്കാരനല്ല.
വ്യാജരേഖ ചമച്ച് സർക്കാർ ജോലി നേടിയ കേസിലെ വില്ലനാണ് ഇദ്ദേഹം
ജാതിരേഖകള്‍ വ്യാജമായുണ്ടാക്കി സംവരണാനുകൂല്യത്തിലൂടെ സർക്കാർ ജോലിനേടിയ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയാണ് യുവാവിൻ്റെ പിതാവ്.
തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നിർദേശത്തെതുടർന്ന് എസ് സി- എസ്ടി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചേർത്ത് യുവാവിൻ്റെ പിതാവിനെതിരേയും ഏറ്റുമാനൂർ പോലീസ് കേസെടുത്തിട്ടുണ്ട്