video
play-sharp-fill

ഡ്രൈവർ ഉറങ്ങിപ്പോയി: ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം നഷ്ടമായ പാൽ വണ്ടി പോസ്റ്റ് ഇടിച്ചു തകർത്തു; ചിങ്ങവനത്ത് വൈദ്യുതി മുടങ്ങി

ഡ്രൈവർ ഉറങ്ങിപ്പോയി: ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം നഷ്ടമായ പാൽ വണ്ടി പോസ്റ്റ് ഇടിച്ചു തകർത്തു; ചിങ്ങവനത്ത് വൈദ്യുതി മുടങ്ങി

Spread the love

തേർഡ് ഐ ബ്യൂറോ

ചിങ്ങവനം: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ പാൽ വണ്ടി ചിങ്ങവനം പുത്തൻപാലത്ത് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. പോസ്റ്റ് ഇടിച്ചു തകർത്ത മിനി ലോറി റോഡരികിലേയ്ക്ക് തലകുത്തി മറിഞ്ഞു. അപകടത്തെ തുടർന്ന് പോസ്റ്റ് ഒടിഞ്ഞതോടെ ചിങ്ങവനത്തും പരിസര പ്രദേശത്തും വൈദ്യുതി മുടങ്ങി.
ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ മിനിലോറിയാണ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.


പുത്തൻപാലത്ത് പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ലൈനുകൾ റോഡിൽ വീണ് കിടക്കുകയായിരുന്നു. പൊലീസ് വിവരം അറിയിച്ചതോടെ കെ.എസ്.ഇബി അധികൃതർ രാത്രി തന്നെ വൈദ്യുതി ലൈനുകൾ ഓഫ് ചെയ്തു. രാവിലെ പ്രദേശത്ത് വൈദ്യുതി ലൈനിന്റെ അറ്റകുറ്റപണികൾ ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group